മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരകളിൽ ഒന്നായിരുന്നു ‘വാനമ്പാടി’. സീരിയലിലെ മോഹനും അനുമോളും വില്ലത്തി പദ്മിനിയുമെല്ലാം പ്രേക്ഷകരുടെ ഇഷ്ടം കവർന്ന കഥാപാത്രങ്ങളായിരുന്നു. മൂന്നുവർഷത്തോളം ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത സീരിയൽ കഴിഞ്ഞ സെപ്റ്റംബർ 18നാണ് അവസാനിച്ചത്. സീരിയൽ അവസാനിച്ചെങ്കിലും പ്രിയതാരങ്ങളുടെ വിശേഷങ്ങൾ അറിയാൻ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്ന പ്രേക്ഷകരും ഏറെയാണ്. ഇപ്പോഴിതാ, സീരിയലിൽ അനുമോളെ അവതരിപ്പിച്ച ഗൗരി പങ്കുവച്ച ചിത്രങ്ങളും അതിന് സായ് കിരൺ നൽകിയ കമന്റുമാണ് ശ്രദ്ധ നേടുന്നത്.
Read more: എലീന പടിയ്ക്കലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു; ചിത്രങ്ങൾ
ഒരു ബുദ്ധ പ്രതിമയ്ക്ക് മുന്നിൽ നിൽക്കുന്ന ചിത്രങ്ങളാണ് ഗൗരി ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തത്. രണ്ടാൾക്കും സെയിം ഹെയർ സ്റ്റൈൽ ആണല്ലോ എന്നാണ് ചിത്രത്തിനു താഴെ സായ് കിരൺ കമന്റ് ചെയ്തിരിക്കുന്നത്.
സീരിയൽ തീർന്നെങ്കിലും അനുമോളും മോഹനും അതേ കഥാപാത്രങ്ങളായി തന്നെ മറ്റൊരു സീരിയലിൽ ഈയിടെ പ്രത്യക്ഷപ്പെട്ടിരുന്നു. അതിന്റെ ലൊക്കേഷൻ ചിത്രങ്ങൾ സായ് കിരൺ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
Read more: പാമ്പുപിടുത്തം ഹോബിയാക്കിയ നടന്; ‘വാനമ്പാടി’ നായകന്റെ വിശേഷങ്ങൾ
“എന്റെ പ്രിയ പെൺകുട്ടിയ്ക്ക് ഒപ്പം ‘മൗനരാഗ’ത്തിന്റെ സെറ്റിൽ,” എന്നാണ് ചിത്രം പങ്കുവച്ച് സായ് കിരൺ കുറിച്ചത്.
ഏഷ്യാനെറ്റിൽ തന്നെ സംപ്രേഷണം ചെയ്യുന്ന ‘മൗനരാഗം’ എന്ന സീരിയലിലായിരുന്നു അനുമോളുടെയും മോഹന്റെയും സർപ്രൈസ് എൻട്രി. മൗനരാഗത്തിലെ കഥാപാത്രമായ കല്യാണിയുടെ പിറന്നാളിന് കിരണ്‍ എന്ന കാമുകന് നല്കുന്ന സര്‍പ്രൈസാണ് മോഹന്റെയും അനുമോളുടെയും പാട്ട്. എന്തായാലും പ്രിയതാരങ്ങളെ അവരായി തന്നെ വീണ്ടും സ്ക്രീനിൽ കാണാൻ കഴിഞ്ഞ സന്തോഷത്തിലാണ് പ്രേക്ഷകർ.
Read more:വില്ലത്തരം സ്ക്രീനിൽ മാത്രം, ഇവളെനിക്ക് പ്രിയങ്കരി; സ്നേഹചിത്രവുമായി ‘വാനമ്പാടി’ താരങ്ങൾ