വിവാഹത്തിനു ശേഷം സെലിബ്രിറ്റി താരദമ്പതികളായ ഗോവിന്ദ് പത്മസൂര്യയുടെയും ഗോപിക അനിലിന്റെയും ആദ്യയാത്ര നേപ്പാളിലേക്ക് ആയിരുന്നു.
നേപ്പാളിൽ നിന്നുള്ള യാത്രാചിത്രങ്ങൾ ഇരുവരും സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരുന്നു.
ഇപ്പോഴിതാ, നേപ്പാളിലെ പൊഖാറയിൽ പാരഗ്ലൈഡിംഗ് നടത്തിയ അനുഭവം പങ്കിടുകയാണ് ഗോപിക.
"പൊഖാറയുടെ അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾ കണ്ടുകൊണ്ടുള്ള പാരാഗ്ലൈഡിംഗ് ഞങ്ങളുടെ നേപ്പാൾ പര്യവേക്ഷണത്തിലെ ഏറ്റവും ആവേശകരമായ അനുഭവങ്ങളിലൊന്നായിരുന്നു!" എന്നാണ് ഗോപിക കുറിച്ചത്.
നേപ്പാളിന്റെ ഏഴ് പ്രവിശ്യകളിൽ നാലാമത്തെ പ്രവിശ്യയുടെ തലസ്ഥാനമാണ് പൊഖാറ. പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പൊഖാറ "എട്ട് തടാകങ്ങളുടെ നഗരം" എന്നാണ് അറിയപ്പെടുന്നത്.
ഇന്ത്യക്കും ടിബറ്റിനുമിടയിലുള്ള പണ്ടത്തെ ഒരു വ്യാപാരപാതയായിരുന്നു പൊഖാറ. ധാരാളം ബുദ്ധമത മതസ്ഥാപനങ്ങളും ആരാധനാലയങ്ങളും ഉള്ള പൊഖാറ, നേപ്പാളിന്റെ രണ്ടാമത്തെ വലിയ നഗരം കൂടിയാണിത്.
നേപ്പാളിലെ ഗണ്ഡകി നദിയാൽ ചുറ്റപ്പെട്ടുകിടക്കുന്ന പൊഖാറ, കാഠ്മണ്ഡുവിൽ നിന്നും ഏകദേശം 200 കിലോമീറ്റർ അകലെ നേപ്പാളിന്റെ പടിഞ്ഞാറുഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്.
ഗുഹകളുടെയും തടാകങ്ങളുടെയും നാട് എന്നാണ് പൊഖാറ അറിയപ്പെടുന്നത്.
മഹേന്ദ്ര, ബാറ്റ്, ഗുപ്തേശ്വർ തുടങ്ങിയ ഗുഹകളും ഫേവ, ബെഗ്നാഷ് റൂപ തുടങ്ങിയ തടാകങ്ങളും പോക്കാറയുടെ പ്രധാന ടൂറിസം ആകർഷണങ്ങളിൽ പെടുന്നു
ജനുവരി 28നായിരുന്നു ഗോവിന്ദ് പത്മസൂര്യയുടെയും ഗോപിക അനിലിന്റെയും വിവാഹം. ഹണിമൂൺ യാത്ര അങ്ങ് അക്കസോട്ടോയുടെയും ഉണ്ണിക്കുട്ടൻ്റെയും കുട്ടിമാമയുടെയും ഡോൾമ അമ്മായിയുടെയും നാട്ടിലേക്ക് എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് ജിപി കുറിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us