scorecardresearch

നീയേതു ശിൽപ്പിയെ തേടുന്ന ചാരുത? വൈറലായി ജിസേലിന്റെ ലുക്ക്; ദേവത തന്നെയെന്ന് ആരാധകർ

Gizele Thakral New Photoshoot: ജിസേൽ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ട്രെഡീഷണൽ ലുക്കിലുള്ള ജിസേലിനെയാണ് ചിത്രങ്ങളിൽ കാണാനാവുക

Gizele Thakral New Photoshoot: ജിസേൽ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ട്രെഡീഷണൽ ലുക്കിലുള്ള ജിസേലിനെയാണ് ചിത്രങ്ങളിൽ കാണാനാവുക

author-image
Television Desk
New Update
Gizele Thakral

ബിഗ് ബോസ് മലയാളം സീസൺ 7ൽ മത്സരാർത്ഥികളായെത്തി നിരവധി ആരാധകരെ സമ്പാദിച്ച താരമാണ് ജിസേൽ തക്റാൾ. മുറി മലയാളവുമായി ബിഗ് ബോസ് വീട്ടിലേക്ക് എത്തിയ പാതി മലയാളിയായ ജിസേൽ ഷോയിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ ഇഷ്ടം കവർന്നിരുന്നു. രാജ്യാന്തര മോഡലും ബോളിവുഡ് താരവുമായ ജിസേലിനെ മലയാളികൾ അടുത്തറിഞ്ഞത് ബിഗ് ബോസ് ഷോയിലൂടെയാണ്. 

Advertisment

Also Read: അന്ന് മോൻ, ഇന്ന് 'മാൻ'; സനൂപിന്​​​ ആശംസകളുമായി ജയസൂര്യ

ജിസേൽ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ട്രെഡീഷണൽ ലുക്കിലുള്ള ജിസേലിനെയാണ് ചിത്രങ്ങളിൽ കാണാനാവുക. ഒരു ദേവതയെ പോലെ തോന്നുന്നു എന്നാണ് ആരാധകരുടെ കമന്റ്.  

Also Read: ഹിറ്റ്ലർ മാധവൻകുട്ടിയും പെങ്ങൾമാരും ഇതാ ഇവിടെയുണ്ട്; വൈറലായി ചിത്രം

ജിസേലിന്റെ ജീവിതത്തിലെ രണ്ടാമത്തെ ബിഗ് ബോസ് ഷോ ആയിരുന്നു ബിഗ് ബോസ് മലയാളം സീസൺ 7. സല്‍മാന്‍ ഖാന്‍ അവതാരകനായെത്തുന്ന ഹിന്ദി ബിഗ് ബോസ് ഷോയുടെ ഒന്‍പതാം സീസണിലെ ഒരു മത്സരാര്‍ഥിയായിരുന്നു ജിസേല്‍. ഇന്‍സ്റ്റഗ്രാമില്‍ 1.5 മില്യണ്‍ ആരാധകരുള്ള ജിസേല്‍, മോഡലും നടിയും സംരംഭകയുമാണ്. ജിസേലിന്റെ അമ്മ ആലപ്പുഴക്കാരിയും അച്ഛന്‍ പഞ്ചാബിയുമാണ്. മുംബൈയില്‍ താമസമാക്കിയ ജിസേല്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം ഉത്തരേന്ത്യയിലാണ്.   

Also Read: ഐശ്വര്യറായ് മുതൽ മഞ്ജുവാര്യർ വരെ; താരസുന്ദരിമാർ ഒരുമിച്ച്, ഇതിലിപ്പോ ആരെ നോക്കുമെന്ന് ആരാധകർ

പതിനാലാം വയസ്സില്‍ മോഡലിങ് കരിയര്‍ ആരംഭിച്ച ജിസേൽ, മിസ്സ് രാജസ്ഥാന്‍ പട്ടം കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ, മിസ് ബെസ്റ്റ് ബോഡി, മിസ് പൊട്ടന്‍ഷ്യല്‍ എന്നീ ടൈറ്റിലുകളും സ്വന്തമാക്കി. 2011-ലെ കിങ്ഫിഷര്‍ കലണ്ടറില്‍ ഇടംപിടിച്ച ജിസേല്‍ തുര്‍ക്കിയില്‍ നടന്ന 'ഫോര്‍ട്ട് മോഡല്‍സ് സൂപ്പര്‍ മോഡല്‍ ഓഫ് ദി വേള്‍ഡി'ല്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു. 2016-ല്‍ 'ക്യാ കൂള്‍ ഹേ ഹം 3' എന്ന ബോളിവുഡ് അഡൽറ്റ് കോമഡി ചിത്രത്തിലൂടെ അഭിനയരംഗത്തേക്കും ജിസേല്‍ കാലെടുത്തുവച്ചു. തുടർന്ന് 'മസ്തിസാദെ' , 'ദി ഗ്രേറ്റ് ഇന്ത്യന്‍ കാസിനോ' തുടങ്ങിയ ചിത്രങ്ങളിലെ ഗ്ലാമര്‍ വേഷങ്ങളിലൂടെ ശ്രദ്ധനേടി. ബോളിവുഡിന് പുറമെ, സര്‍വൈവര്‍ ഇന്ത്യ, വെല്‍ക്കം-ബാസി മെഹ്‌മാന്‍ നവാസി കി തുടങ്ങിയ റിയാലിറ്റി ഷോകളിലും, അമേരിക്കന്‍ റാപ്പർ റിക്ക് റോസിനൊപ്പം മ്യൂസിക് വീഡിയോകളിലും പ്രത്യക്ഷപ്പെട്ടു.

Also Read: ഞങ്ങളുടെ ഫ്രണ്ട്ഷിപ്പ് കാരണം ഞങ്ങളുടെ സഹോദരങ്ങൾ പ്രണയത്തിലായി, കല്യാണം കഴിച്ചു: രാജശ്രീ

Actress Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: