‘പരസ്പരം’ എന്ന സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ വ്യക്തിയാണ് ഗായത്രി അരുൺ. ദീപ്തി ഐപിഎസ് എന്ന കഥാപാത്രം ഗായത്രിയ്ക്ക് നൽകിയ ജനപ്രീതി ചെറുതല്ല. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായി ഇടപെടുന്ന ഗായത്രിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അച്ഛനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് ഗായത്രി. അച്ഛന്റെ പിറന്നാൾ ദിനത്തിലാണ് ഗായത്രിയുടെ പോസ്റ്റ്.

“എന്റെ ബർത്ത്ഡേ ബോയ്ക്ക് ഒപ്പം.. എല്ലാ കാര്യത്തിലും തമാശ കണ്ടു പിടിക്കുന്ന മനുഷ്യൻ. കാഴ്ചയിൽ ചെറുപ്പം തോന്നിക്കുന്ന അച്ഛന്റെ കൂട്ടുകാരെ പോലെ തലമുടി കറുപ്പിക്കാൻ ഞാനും സഹോദരനും അച്ഛനോട് പറയുമ്പോൾ അച്ഛനെന്നും ഒരു മറുപടി ഉണ്ടായിരുന്നു, “ഞാൻ ഡൈ ചെയ്യൂല, വേണേൽ ഡിവോഴ്സ് ചെയ്യാം.” ഗായത്രി കുറിക്കുന്നു. അച്ഛനൊപ്പമുള്ള കുട്ടിക്കാലചിത്രവും ഗായത്രി പങ്കുവച്ചിട്ടുണ്ട്.

View this post on Instagram

#sundaysmile #xmasvibesallaround

A post shared by Gayathri Arun (@gayathri__arun) on

View this post on Instagram

#generations…

A post shared by Gayathri Arun (@gayathri__arun) on

സീരിയൽ​ അവസാനിച്ചെങ്കിലും സിനിമകളിലും ടെലിവിഷൻ പ്രോഗ്രാമുകളുമൊക്കെയായി തിരക്കിലാണ് ഗായത്രി. ജയസൂര്യ നായകനായ ‘തൃശൂർ പൂരം’ എന്ന ചിത്രത്തിലും അടുത്തിടെ ദീപ്തി അഭിനയിച്ചിരുന്നു. ‘വൺ’ എന്ന മമ്മൂട്ടി ചിത്രത്തിലും ദീപ്തിയുണ്ട്.

Read more: കൊന്നാലും പല്ല് കാണിച്ച് ചിരിക്കില്ലെന്ന് വാശിയുള്ള പെൺകുട്ടി, അവളിപ്പോ എവിടെയാണാവോ? കലാലയ ഓർമ പങ്കുവച്ച് അശ്വതി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook