/indian-express-malayalam/media/media_files/uploads/2023/08/Bigg-Boss-Onam.jpg)
ഒത്തുകൂടി ബിഗ് ബോസ് താരങ്ങൾ
ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. ആഗോള തലത്തിൽ തന്നെ ശ്രദ്ധ നേടിയ ബിഗ് ബോസ് ഷോയുടെ മലയാളം പതിപ്പിനും പ്രത്യേകം ഫാൻ ബെയ്സ് തന്നെയുണ്ട്. മലയാളം ബിഗ് ബോസ് ഷോ ഇതുവരെ അഞ്ചു സീസണുകൾ പിന്നിട്ടു കഴിഞ്ഞു. അഞ്ചു സീസണുകളിലെയും ജനപ്രിയ മത്സരാർത്ഥികൾ ഒത്തുച്ചേരുന്ന ഒടിടി വേർഷനു വേണ്ടി പ്രേക്ഷകർ കാത്തിരിപ്പു തുടങ്ങിയിട്ടും ഏറെ നാളായി.
ഇപ്പോഴിതാ, ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചു സീസണിലെയും ജനപ്രിയ മത്സരാർത്ഥികൾ ഒന്നിച്ചുള്ള ചിത്രങ്ങളാണ് ശ്രദ്ധ കവരുന്നത്. ഗായിക അമൃത സുരേഷ് അടക്കമുള്ള ബിഗ് ബോസ് മുൻമത്സരാർത്ഥികൾ ഈ ചിത്രങ്ങൾ ഷെയർ ചെയ്തിട്ടുണ്ട്.
ഏഷ്യാനെറ്റിന്റെ ഓണം സ്പെഷൽ പ്രോഗ്രാമുകൾക്കു വേണ്ടിയാണ് ബിഗ് ബോസ് മത്സരാർത്ഥികൾ ഒത്തു കൂടിയത്. സുരാജ് വെഞ്ഞാറമൂടും ബിഗ്ഗ് ബോസ്സിലെ അഞ്ചുസീസണുകളിലെ പ്രധാന മത്സരാർത്ഥികളും ചേർന്നൊരുക്കുന്ന ഓണവിരുന്ന് എന്ന പരിപാടിയുടെ ഷൂട്ടിനിടെ പകർത്തിയതാണ് ഈ ചിത്രങ്ങൾ. റോൺസൺ, അഖിൽ മാരാർ, റിയാസ് സലിം, ഋതു മന്ത്ര, റെനീഷ റഹ്മാൻ, അഖിൽ കുട്ടി, ശോഭ വിശ്വനാഥ്, ലക്ഷ്മി ജയൻ, അമൃത സുരേഷ്, രജിത് കുമാർ, സാബുമോൻ, രഞ്ജിനി ഹരിദാസ് എന്നിവരെയെല്ലാം ചിത്രത്തിൽ കാണാം.
ഓഗസ്റ്റ് 29 , തിരുവോണദിനത്തിൽ ഉച്ചക്ക് 1.30 നാണ് 'സുരാജും ബോസ്സായ താരങ്ങളും' എന്ന ഈ പ്രത്യേക പരിപാടി സംപ്രേഷണം ചെയ്യുക.
വ്യത്യസ്തമായ ഓണപരിപാടികളാണ് ഏഷ്യാനെറ്റ് ഇത്തവണയും പ്രേക്ഷകർക്കായി ഒരുക്കുന്നത്. സൂപ്പർഹിറ്റ് ചലച്ചിത്രങ്ങളുടെ വേൾഡ് പ്രീമിയർ റിലീസുകൾ, ടെലിവിഷൻ താരങ്ങളുടെ ഓണാഘോഷങ്ങൾ , ടെലിഫിലിമുകൾ , സംഗീതവിരുന്നുകൾ , കോമഡി സ്‌കിറ്റുകൾ , ഓണം കുക്കറി ഷോകൾ , ഓണം സ്പെഷ്യൽ സ്റ്റാർ സിങ്ങർ, സ്റ്റാർട്ട് മ്യൂസിക് തുടങ്ങി നിരവധി പരിപാടികൾ പ്രേക്ഷകർക്കായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
ഓഗസ്റ്റ് 28 , ഉത്രാടം ദിനത്തിൽ ഭീഷ്മപർവ്വം, പൂക്കാലം, പാച്ചുവും അത്ഭുതവിളക്കും തുടങ്ങിയ ചിത്രങ്ങൾ സംപ്രേഷണംചെയ്യും. ഇന്നസെന്റിന്റെയും മാമുക്കോയയുടെയും സിനിമ ജീവിതത്തിലെ രസകരമായ നിമിഷങ്ങൾ പ്രശസ്തസംവിധായകരായ പ്രിയദർശനും സത്യൻ അന്തിക്കാട് ഓർത്തെടുക്കുന്ന 'ഒപ്പം എന്നും എപ്പോഴും' എന്ന പരിപാടിയാണ് ഉത്രാടം ദിനത്തിലെ മറ്റൊരു ഹൈലൈറ്റ്. സുരേഷ് ഗോപി , കെ എസ് ചിത്ര , സുരാജ് വെഞ്ഞാറമൂട് , രമേഷ് പിഷാരടി , മധു ബാലകൃഷ്ണൻ , നവ്യ നായർ , ഹരീഷ് കണാരൻ , നിത്യ മാമൻ , ശ്രുതി ലക്ഷ്മി , മാളവിക , അന്ന പ്രസാദ് , കലാഭവൻ ജോഷി , ദേവി ചന്ദന തുടങ്ങിയവർ പങ്കെടുത്തസിങ്കപ്പൂർ മലയാളി അസോസിയേഷനും ഏഷ്യാനെറ്റും ചേർന്ന് ഒരുക്കിയ മെഗാ സ്റ്റേജ് ഇവന്റ് സിങ്കപ്പൂർ ഓണം നൈറ്റ് 2023 സംപ്രേഷണം ചെയ്യും. ഓഗസ്റ്റ് 29 , തിരുവോണദിനത്തിൽ ബ്രോ ഡാഡി, ജാനകി ജാനേ, 2018 തുടങ്ങിയ ചിത്രങ്ങൾ സംപ്രേഷണം ചെയ്യപ്പെടും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.