/indian-express-malayalam/media/media_files/2025/01/06/mwbLHj95UxBBXaogLA1S.jpg)
/indian-express-malayalam/media/media_files/uploads/2023/06/kollam-sudhi1.jpg)
കൊല്ലം സുധി
2023 ജൂണിലാണ് ദാരുണമായൊരു വാഹനാപകടത്തിൽ കൊല്ലം സുധി മരണമടഞ്ഞത്. മരിക്കുമ്പോൾ 39 വയസ്സ് മാത്രമായിരുന്നു പ്രായം.
/indian-express-malayalam/media/media_files/uploads/2019/06/Sharanya.jpg)
ശരണ്യ
പത്ത് വർഷത്തോളം ബ്രെയിൻ ട്യൂമറിനെതിരെ പോരാടിയ നടി ശരണ്യ ശശി അന്തരിച്ചത് 2021 ഓഗസ്റ്റ് മാസത്തിലായിരുന്നു. മരിക്കുമ്പോൾ ശരണ്യയ്ക്ക് പ്രായം 35 വയസ്സ്.
/indian-express-malayalam/media/media_files/2025/01/06/i4JjYvT7BMESivyqQUM6.jpg)
ശബരി നാഥ്
മിന്നുകെട്ട്, നിലവിളക്ക്, സ്വാമി അയ്യപ്പൻ, സീത തുടങ്ങിയ പരമ്പരകളിലൂടെ പ്രശസ്തനായ ശബരി നാഥ് ഹൃദയസ്തംഭനത്തെ തുടർന്നാണ് മരിച്ചത്. ബാഡ്മിന്റൺ കളിക്കുന്നതിനിടെ പെട്ടെന്ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. 2020 സെപ്റ്റംബറിൽ മരിക്കുമ്പോൾ 43 വയസ്സായിരുന്നു പ്രായം.
/indian-express-malayalam/media/media_files/2025/01/06/iEWnCgYbyvpsyprhB08B.jpg)
രഞ്ജുഷ മേനോൻ
2023 ഒക്ടോബർ 30ന് തിരുവനന്തപുരം ശ്രീകാര്യത്തുള്ള ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു രഞ്ജുഷയെ. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ റിപ്പോർട്ട്. മരിക്കുമ്പോൾ 35 വയസ്സായിരുന്നു.
/indian-express-malayalam/media/media_files/uploads/2023/09/Aparna-Nair-Insta-Reel.jpg)
അപർണ നായർ
2023 ഓഗസ്റ്റ് 31ന് തിരുവനന്തപുരത്തെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 33 വയസ്സായിരുന്നു പ്രായം.
/indian-express-malayalam/media/media_files/uploads/2023/02/subi-suresh.jpg)
സുബി സുരേഷ്
2023 ഫെബ്രുവരിയിലാണ് സുബി സുരേഷ് വിട പറഞ്ഞത്. കരൾ സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. 41 വയസ്സായിരുന്നു പ്രായം.
/indian-express-malayalam/media/media_files/2024/12/29/ohCY6TbAOhGAKClvmsWE.jpg)
ദിലീപ് ശങ്കർ
2024 ഡിസംബർ 29നാണ് നടൻ ദിലീപ് ശങ്കറിനെ തിരുവനന്തപുരത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 50 വയസ്സായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.