scorecardresearch

ഫ്രണ്ട്സ് താരം മാത്യു പെറി ഇനി ഓർമ; വേദനയോടെ വിട നൽകി ആരാധകർ

ലോസ് ഏഞ്ചൽസിലെ സ്വവസതിയിലെ ബാത്ത് ടബ്ബിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

ലോസ് ഏഞ്ചൽസിലെ സ്വവസതിയിലെ ബാത്ത് ടബ്ബിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
matthew perry | mathew perry | matthew perry dead | friends star | friends chandler bing | മാത്യു പെറി

ഫ്രണ്ട്സിലെ ചാൻഡലർ ബിംഗ് എന്ന കഥാപാത്രമാണ് മാത്യു പെറിയെ ഏറെ പ്രശസ്തനാക്കിയത്

ഫ്രണ്ട്സ് എന്ന സിറ്റ്‌കോമിൽ ചാൻഡലർ ബിംഗിനെ അവതരിപ്പിച്ച മാത്യു പെറി അന്തരിച്ചു. 54 വയസ്സായിരുന്നു.

Advertisment

ശനിയാഴ്ചയാണ് നടനെ ലോസ് ഏഞ്ചൽസിലെ സ്വവസതിയിലെ ബാത്ത് ടബ്ബിൽ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ലോസ് ഏഞ്ചൽസ് ടൈംസും സെലിബ്രിറ്റി വെബ്‌സൈറ്റായ ടിഎംസെഡും റിപ്പോർട്ട് ചെയ്യുന്നു. ലോസ് ആഞ്ചലസ് പോലീസ് ഡിപ്പാർട്ട്‌മെന്റിന്റെ റോബറി-ഹോമിസൈഡ് വിഭാഗം ക്യാപ്റ്റൻ സ്‌കോട്ട് വില്യംസാണ് മരണം സ്ഥിരീകരിച്ചത്.

അമേരിക്കൻ ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായിരുന്നു മിസ്റ്റർ പെറി. ഫ്രണ്ട്സിന്റെ 10 സീസണുകളിലുമായി ഏതാണ്ട് 200ൽ അധികം എപ്പിസോഡുകളിൽ മാത്യു പെറി അഭിനയിച്ചു.

"മിസ്റ്റർ പെറി പ്രതിഭാധനനായ നടനായിരുന്നു, അദ്ദേഹത്തിന്റെ ഹാസ്യ പ്രതിഭ ലോകമെമ്പാടും ശ്രദ്ധ നേടി. പെറി നിരവധി പേരുടെ ഹൃദയങ്ങളിൽ നിലനിൽക്കും. ഇത് ഹൃദയഭേദകമായ ദിവസമാണ്," എന്നാണ് പെറിയുടെ മരണത്തിൽ അനുശോചിച്ചുകൊണ്ട് ഫ്രണ്ട്സിന്റെ നിർമ്മാതാക്കളായ വാർണർ ബ്രോസ് ടെലിവിഷൻ ഗ്രൂപ്പ് ശനിയാഴ്ച രാത്രി പ്രസ്താവന ഇറക്കിയത്.

Advertisment

ഫ്രണ്ട്സ് സീരിസിലെ പെറിയുടെ കഥാപാത്രമായ ചാൻഡലർ ബിംഗ്, തന്റെ സർകാസവും ആക്ഷേപഹാസ്യവും കൊണ്ട് വലിയ രീതിയിൽ ആരാധകവൃന്ദത്തെ സ്വന്തമാക്കിയിരുന്നു.

Television Death Actor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: