മലയാളികളുടെ പ്രിയപ്പെട്ട ബാലതാരങ്ങളിൽ ഒരാളാണ് മീനാക്ഷി എന്ന അനുനയ അനൂപ്. സിനിമകൾക്കൊപ്പം റിയാലിറ്റി ഷോ അവതാരകയായും തിളങ്ങുന്ന മീനാക്ഷിയ്ക്ക് സമൂഹമാധ്യമങ്ങളിലും ഏറെ ആരാധകരുണ്ട്. അനിയൻ ആരിഷിനൊപ്പമുള്ള ഏതാനും ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് മീനാക്ഷി. ലോകത്തിലെ ഏറ്റവും മികച്ച സഹോദരി അവനുണ്ടെന്നാണ് ചിത്രങ്ങൾ പങ്കുവച്ച് മീനാക്ഷി കുറിക്കുന്നത്.

Read more: ഇത് കെഎം ഷാജിയുടെ വീടല്ലേ എന്ന് ആരാധകൻ; ഞാൻ പോയപ്പോ വരിക്കാശ്ശേരി മനയായിരുന്നെന്ന് മീനാക്ഷി

 

View this post on Instagram

 

He has the best sister in the world

A post shared by Anunaya Anoop (@meenakshiofficial_) on

Read More: സഹോദരന്റെ കല്യാണവേദിയിൽ താരമായി നവ്യ; ചിത്രങ്ങൾ

‘വൺ ബൈ ടു’ എന്ന ചിത്രത്തിലൂടെ ബാലതാരമായെത്തിയ മീനാക്ഷിയെ ഏറെ ശ്രദ്ധേയയാക്കിയത് ‘അമർ അക്ബർ അന്തോണി’ എന്ന ചിത്രത്തിലെ ഫാത്തിമ എന്ന കഥാപാത്രമാണ്. ‘എന്നോ ഞാനെന്റെ മുറ്റത്തൊരറ്റത്ത് ‘ എന്ന പാട്ടിനൊപ്പം മീനാക്ഷിയും പ്രേക്ഷകരുടെ ചെല്ലക്കുട്ടിയായിമാറി. പിന്നീട് ഒപ്പം, ഒരു മുത്തശ്ശി ഗദ, അലമാര, ക്വീൻ, മോഹൻലാൽ തുടങ്ങി നിരവധി ചിത്രങ്ങളിലും മീനാക്ഷി വേഷമിട്ടു.

 

 

View this post on Instagram

 

She is mad ………But she is me

A post shared by Anunaya Anoop (@meenakshiofficial_) on

 

View this post on Instagram

 

Give a girl the right Hairstyle, and she will Conquer the world

A post shared by Anunaya Anoop (@meenakshiofficial_) on

2018 മുതൽ ഫ്ളവേഴ്സ് ടിവിയിലെ ടോപ്പ് സിംഗർ എന്ന റിയാലിറ്റി ഷോയുടെ അവതാരകയാണ് മീനാക്ഷി. മിനിസ്ക്രീൻ പ്രേക്ഷകർക്കും ഏറെ പ്രിയങ്കരിയാണ് ഈ പെൺകുട്ടി.

Read More: Uppum Mulakum: ഒടുവിൽ മുടിയന്റെ മുടി സ്ട്രെയിറ്റന്‍ ചെയ്തപ്പോൾ; വൈറൽ ഫോട്ടോഷൂട്ടിനു പിന്നിലെ വിശേഷങ്ങളുമായി ശിവാനിയും റിഷിയും

‘ടോപ്പ് സിംഗർ’ വേദിയിൽ പരിപാടി അവതരിപ്പിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു തനിക്ക് ഒരു അനിയൻ പിറന്ന കാര്യം മീനാക്ഷി അറിയുന്നത്. ടോപ്പ് സിംഗറിന്റെ ആ എപ്പിസോഡ് ഏറെ വൈറലായിരുന്നു. കോട്ടയം ജില്ലയിലെ പാദുവയാണ് മീനാക്ഷിയുടെ ജന്മസ്ഥലം.

Read more: Uppum Mulakum: ‘ഉപ്പും മുളകും’ പാകത്തിന്; എഴുത്തു വിശേഷങ്ങളുമായി സുരേഷ് ബാബു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook