Latest News

Uppum Mulakum: ലെച്ചുവിന്റെ കുട്ടിക്കാല ഫോട്ടോ കണ്ടവര്‍ ചോദിക്കുന്നു, ഇത് പാറുക്കുട്ടിയല്ലേ?

Uppum Mulakum: ചിത്രങ്ങള്‍ ചേര്‍ത്തു വച്ച് സാമ്യത കണ്ട് അമ്പരക്കുകയാണ് ആരാധകര്‍. കാസ്റ്റിങ് അപരാതയായും അവിശ്വസനീയമായ യാദൃശ്ചികതയായുമൊക്കെയാണ് ചിത്രങ്ങള്‍ വിലയിരുത്തപ്പെടുന്നത്

Uppum Mulakum: മലയാള സീരിയല്‍ ലോകത്തെ സൂപ്പര്‍ താരമാണ് ഉപ്പും മുളകും പരമ്പരയിലെ പാറുക്കുട്ടിയെന്ന കൊച്ചുമിടുക്കി. ഉപ്പും മുളകും കുടുംബത്തിലെ ഏറ്റവും ചെറിയ അംഗമായ പാറുക്കുട്ടിയുടെ സ്‌ക്രിപ്പിറ്റിലില്ലാത്ത പ്രകടനങ്ങളൊക്കെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. പാറുവിന്റെ കുസൃതികളും കളിചിരിയും കാണാനായി മാത്രം പരമ്പര കാണുന്നവര്‍ വരെയുണ്ട്. സോഷ്യല്‍ മീഡിയയിലും പാറുവിന് വന്‍ ആരാധകരാണ്.

ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ രണ്ട് ചിത്രങ്ങള്‍ വൈറലാവുകയാണ്. ഒന്നു പാറുക്കുട്ടിയുടേതാണ്. മറ്റൊന്ന് ലെച്ചുവിന്റേതും. രസമെന്തെന്നാല്‍ ലെച്ചുവിന്റെ പഴയ ചിത്രമാണ് വൈറലാകുന്നത്. എന്നാല്‍ കുട്ടിക്കാലത്തെ ലെച്ചുവിനെ കണ്ടാല്‍ ഇപ്പോഴത്തെ പാറുക്കുട്ടിയെ പോലെ തന്നെയുണ്ടെന്നതാണ്. ചിത്രങ്ങള്‍ ചേര്‍ത്തു വച്ച് സാമ്യത കണ്ട് അമ്പരക്കുകയാണ് ആരാധകര്‍. കാസ്റ്റിങ് അപരാതയായും അവിശ്വസനീയമായ യാദൃശ്ചികതയായുമൊക്കെയാണ് ചിത്രങ്ങള്‍ വിലയിരുത്തപ്പെടുന്നത്.

Read More: ലച്ചുവിന് കല്യാണം; നെഞ്ച് തകര്‍ന്ന് ആരാധകര്‍, മുടക്കാന്‍ ഒരുങ്ങി മുടിയന്‍

അതേസമയം, സീരിയലില്‍ ലെച്ചുവിന്റെ കല്യാണത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. ലെച്ചുവിന്റെ ആരാധകരെ വേദനിപ്പിക്കുന്നതാണെങ്കിലും സീരിയലില്‍ പുതിയ കഥാഗതി രസകരമായി മാറിയിട്ടുണ്ടെന്നതാണ് വാസ്തവം.

ലെച്ചുവും കിച്ചുവും തമ്മിലുള്ള വിവാഹം തീരുമാനിച്ചിരിക്കുകയാണ് നീലു. നേരത്തെ തന്നെ കിച്ചുവിനോട് ദേഷ്യമുള്ള മുടിയന്‍ കല്യാണത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ അതൊന്നും ആരും ഗൗനിക്കുന്നില്ല. ലെച്ചുവും കിച്ചുവും ഫോണ്‍ വിളികളുമായി അടുക്കുകയാണ്.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Fans stunned by the similarities of lechus old photo and parukkutty in uppum mulakum302707

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express