scorecardresearch
Latest News

സമ്മാനമായി ഐഫോൺ 13 പ്രോ; റിയാസിനെ സ്നേഹം കൊണ്ട് മൂടി ആരാധകർ

ഒന്നേക്കാൽ ലക്ഷത്തിനു മുകളിലാണ് ഈ ഫോണിനു വില വരുന്നത്

സമ്മാനമായി ഐഫോൺ 13 പ്രോ; റിയാസിനെ സ്നേഹം കൊണ്ട് മൂടി ആരാധകർ

ബിഗ് ബോസ് മലയാളം സീസൺ നാലിൽ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ മത്സരാർത്ഥികളിൽ ഒരാളാണ് റിയാസ് സലിം. വൈൽഡ് കാർഡ് എൻട്രിയായി 40-ാം ദിവസം ബിഗ് ബോസ് വീടിന് അകത്തെത്തിയ റിയാസിനെ ഉൾകൊള്ളാൻ ആദ്യ ദിവസങ്ങളിൽ പ്രേക്ഷകർക്ക് പറ്റിയിരുന്നില്ലെങ്കിലും ക്രമേണ തന്നെ വെറുത്തവരെ കൂടെ ഫാനാക്കി മാറ്റാൻ ഈ ഇരുപത്തിനാലുകാരന് കഴിഞ്ഞു.

ബിഗ് ബോസ് വിജയി ആവാൻ ഏറെ അർഹതയുണ്ടായിരുന്ന റിയാസിന് പക്ഷേ ഷോയിൽ സെക്കന്റ് റണ്ണർ അപ്പ് സ്ഥാനം കൊണ്ട് തൃപ്തി പെടേണ്ടി വന്നു. ഒന്നാം സ്ഥാനം ദിൽഷ പ്രസന്നൻ നേടിയപ്പോൾ, പ്രേക്ഷക പ്രീതി സ്വന്തമാക്കായിത് റിയാസ് ആയിരുന്നു. ഷോ കഴിഞ്ഞിട്ടും സമൂഹമാധ്യമങ്ങൾ ചർച്ച ചെയ്യുന്നത് റിയാസ് എന്ന ചെറുപ്പക്കാരൻ മുന്നോട്ടുവച്ച ആശയങ്ങളെയും പ്രേക്ഷകരിൽ ഉണ്ടാക്കിയ വലിയ മാറ്റങ്ങളെ കുറിച്ചുമാണ്.

ഇപ്പോഴിതാ, റിയാസ് സലിം ആർമി എന്ന പേരിൽ സ്വയം ഒത്തുചേർന്ന ആരാധകകൂട്ടം റിയാസിനായി ഐഫോൺ 13 പ്രോ സമ്മാനിച്ചിരിക്കുകയാണ്. ഒന്നേക്കാൽ ലക്ഷത്തിനു മുകളിലാണ് ഐഫോൺ 13 പ്രോ ഫോണിന്റെ വില വരുന്നത്.

തന്റെ ക്രൈം പാർട്ണറെ തേടി കേക്കുമായി റോൺസണുമെത്തി

ബിഗ് ബോസ് വീടിനകത്ത് ഏറെയാളുകളെ ആകർഷിച്ച സൗഹൃദങ്ങളിൽ ഒന്നാണ് റിയാസ്- റോൺസൺ സൗഹൃദം. ബിഗ് ബോസ് വീട്ടിലെ മറ്റു അംഗങ്ങളെല്ലാം ഉറങ്ങി കിടക്കുമ്പോൾ കാപ്പി ഉണ്ടാക്കിയും മുട്ട മോഷ്ടിച്ച് ഓംലൈറ്റ് ഉണ്ടാക്കിയുമൊക്കെ ധാരാളം കുസൃതികൾ ഒപ്പിച്ച റിയാസ്- റോൺസൺ കോമ്പോയ്ക്ക് പുറത്തും വലിയ ആരാധകരുണ്ട്. ഷോയിൽ ആദ്യം മുതൽ അവസാനം വരെ, റിയാസിന് പൂർണപിന്തുണയുമായി കൂടെ നിന്ന വ്യക്തി കൂടിയാണ് റോൺസൺ.

ഒരിടവേളയ്ക്ക് ശേഷം ഇരുവരും വീണ്ടും ഒത്തുകൂടിയിരിക്കുകയാണ്, ഒന്നിച്ചിരുന്ന ഒരു കേക്ക് കഴിക്കുന്ന വീഡിയോ റോൺസൺ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിട്ടുണ്ട്.

ഈ സൗഹൃദം ഒരിക്കലും മങ്ങാതിരിക്കട്ടെ എന്നാണ് ആരാധകർ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Fans gifted iphone 13 pro to riyas salim bigg boss malayalam season 4