Latest News

ഈ നടിയെ മനസ്സിലായോ?

മമ്മൂട്ടിയുടെ നായികയായി ഈ താരം അഭിനയിച്ചിട്ടുണ്ട്

വർഷങ്ങൾക്ക് മുൻപ് എല്ലാ വീട്ടമ്മമാരും മുടങ്ങാതെ കണ്ടിരുന്ന ഒരു സീരിയൽ ഉണ്ടായിരുന്നു. ടെലിവിഷൻ ചരിത്രത്തിൽ തന്നെ വളരെ പ്രധാനപ്പെട്ട ഒരു സീരിയലായിരുന്നു അത്. അതിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിച്ച നടിയാണ് ഇത്. ഒപ്പം മമ്മൂട്ടിയുടെ നായികയായി ഒരു മലയാള സിനിമയിലും ഈ താരം അഭിനയിച്ചിട്ടുണ്ട്.

ദൂരദർശനിലൂടെയാണ് ഈ താരം അഭിനയിച്ച പ്രശസ്ത സീരിയൽ സംപ്രേഷണം ചെയ്തിരുന്നത്. ആദ്യത്തെ കോവിഡ് ലോക്ക്ഡൗൺ സമയത്ത് ഈ സീരിയൽ പുനഃസംപ്രേഷണം ചെയ്തിരുന്നു.

ഇനിയും മനസിലായില്ലേ? അതെ, രാമായണം സീരിയൽ. ആ സീരിയലിൽ സീതയായി എത്തിയ ദീപിക ചിക്ലിയ ആണ് ഈ നടി. 1987-88 കാലഘട്ടത്തിലാണ് ദീപിക സീതയായി സീരിയൽ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. എന്നാൽ അതിനു മുൻപ് തന്നെ ബോളിവുഡ് സിനിമകളിൽ ദീപിക പ്രധാനപെട്ട വേഷങ്ങൾ ചെയ്തിരുന്നു.

ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, ഭോജ്പുരി, ഗുജറാത്തി, കന്നഡ ഭാഷകളിലായി ഏകദേശം 25-ഓളം ചിത്രങ്ങളിലാണ് ദീപിക ചിക്ലിയ അഭിനയിച്ചത്. 1986ൽ പി.ജി വിശ്വംഭരൻ സംവിധാനം ചെയ്ത്, മമ്മൂട്ടി, മുകേഷ്, തിലകൻ എന്നിവർ അഭിനയിച്ച ‘ഇതിലെ ഇനിയും വരൂ’ എന്ന ചിത്രത്തിൽ നായിക ആയിരുന്നു ദീപിക. താരത്തിന്റെ ഏക മലയാളം സിനിമയും ഇതു തന്നെയാണ്.

Also Read: വില്ലനായി തുടക്കം, ഇന്ന് പ്രേക്ഷകരുടെ പ്രിയങ്കരൻ; കുട്ടിക്കാലചിത്രവുമായി താരം

1983 മുതൽ 1992 വരെ 22 സിനിമകളിൽ അഭിനയിച്ച ദീപിക സിനിമയിൽ നിന്നും ദീർഘകാലത്തെ ഇടവേളയെടുത്ത് രാഷ്ട്രീയത്തിൽ പ്രവേശിച്ചിരുന്നു. 1991ൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചു ലോക്സഭയിലേക്ക് ജയിച്ചതിനു ശേഷമാണു സിനിമ – സീരിയൽ ജീവിതത്തിനു അവധി നൽകിയത്. പിന്നീട് 2018ൽ ‘ഗാലിബ്’ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് തിരികെ സിനിമയിലേക്ക് എത്തിയത്. തിരിച്ചു വരവിൽ ഗാലിബിന് പുറമെ ‘ന്ടസാമ്രാട്’ എന്ന ഗുജറാത്തി ചിത്രത്തിലും ‘ബാല’ എന്ന ഹിന്ദി ചിത്രത്തിലുമാണ് താരം അഭിനയിച്ചത്. 2017ൽ ഒരു സീരിയലിലും ദീപിക അഭിനയിച്ചിരുന്നു. പുറത്തിറങ്ങാനിരിക്കുന്ന സരോജിനി നായിഡുവിന്റെ ജീവിതകഥ പറയുന്ന സിനിമയിൽ സരോജിനി നായിഡുവിന്റെ വേഷം ചെയ്യാൻ തയ്യാറെടുക്കുകയാണ് ദീപിക.

1965ൽ മുംബൈയിലെ ബാന്ദ്രയിലാണ് ദീപിക ജനിച്ചത്. ഹേമന്ത് ടോപിവാല എന്ന വ്യവസായിയെയാണ് വിവാഹം ചെയ്തിരിക്കുന്നത്. രണ്ടു കുട്ടികളുടെ അമ്മയാണ് ദീപിക.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Famous old serial film actress new photos

Next Story
ഉണ്ണിയേട്ടനൊപ്പം പുതിയ തുടക്കം, വലതുകാൽ വച്ച് വീട്ടിലേക്ക്; വീഡിയോ പങ്കു വച്ച് മൃദുലmridula vijay, yuva krishna, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com