/indian-express-malayalam/media/media_files/2025/11/14/anumol-aneesh-bigg-boss-malayalam-7-2025-11-14-14-57-17.jpg)
ബിഗ് ബോസ് മലയാളം സീസൺ ഏഴിന്റെ വിജയികളാണ് അനുമോളും അനീഷും. അനുമോൾ ടൈറ്റിൽ വിന്നറായപ്പോൾ, ഫസ്റ്റ് റണ്ണറപ്പ് പുരസ്കാരമാണ് അനീഷ് നേടിയത്. ഇരുവരുടെയും വിജയം വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിലും ചർച്ചാവിഷയമായിരുന്നു.
തൊട്ടുപിന്നാലെ, അനീഷിനും അനുമോൾക്കും അഭിനന്ദനങ്ങൾ അറിയിച്ചും സമ്മാനങ്ങൾ ഓഫർ ചെയ്തുമൊക്കെ പലരും രംഗത്തെത്തി. അതിൽ ഏറെ ശ്രദ്ധ നേടിയ വാർത്തകളിൽ ഒന്നായിരുന്നു. അനീഷിനും അനുമോൾക്കും ദുബായിൽ 6.6 കോടി വില വരുന്ന ലക്ഷ്വറി വില്ലകളും ഗോൾഡൻ വിസയും നൽകുന്നു എന്നത്. ദുബായിൽ പ്രോപ്പർട്ടി കൺസൽട്ടന്റായ മുഹമ്മദ് അസ്റുദ്ദീൻ ആണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ അനീഷിനു ലക്ഷ്വറി വില്ല നൽകുന്നു എന്നു പ്രഖ്യാപിച്ചുകൊണ്ട് വീഡിയോ പോസ്റ്റ് ചെയ്തത്.
Also Read: പുതിയ കാർ, കോടികൾ, കിരീടം; 100 ദിവസം കൊണ്ട് അനുമോൾ നേടിയത്: Bigg Bossmalayalam 7 Winner Anumol
"ജനങ്ങളുടെ മനസ്സിൽ വിന്നർ അനീഷ് ഏട്ടാണ്. 10 വർഷത്തേക്ക് ഫ്രീ ഗോൾഡൻ വിസ കിട്ടുന്ന ഈ വീട് അനീഷേട്ടന് ഗിഫ്റ്റായി നൽകുകയാണ്. ഐലന്റ് തീമിലുള്ള ഈ വീട് വേണമെങ്കിൽ അനീഷേട്ടനു റെന്റിനു നൽകുകയും ആവാം. അതുവഴി 60 മുതൽ 70 ലക്ഷം രൂപ വരെ വരുമാനം ഉണ്ടാക്കാനും പറ്റും," വീഡിയോയിൽ മുഹമ്മദ് അസ്റുദ്ദീൻ പറഞ്ഞതിങ്ങനെ.
Also Read: പുള്ളി ഇനി വീട്ടിൽ വന്ന് പെണ്ണ് ചോദിച്ചാലും എനിക്ക് പറ്റില്ല: അനുമോൾ, Bigg Boss
സമാനമായ വീഡിയോ അനുമോളുടെ പേരിലും പുറത്തുവന്നു. "ബിഗ് ബോസ് സീസൺ ഏഴിലെ വിന്നറായ അനുമോൾക്ക് ദുബായിൽ 4 ബെഡ് റൂമുകളുള്ള ഒരു വീട് ഫ്രീയായി നൽകുകയാണ്. ഒപ്പം 10 വർഷത്തേക്ക് ഗോൾഡൻ വിസയും. ദുബായിലെ ഒരു ഐലന്റിലാണ് ഈ ലക്ഷ്വറി വില്ല. 6.6 കോടി രൂപയാണ് വില," എന്നായിരുന്നു വീഡിയോയിൽ പറഞ്ഞത്.
Also Read: സമ്മാനത്തുകയേക്കാൾ പ്രതിഫലം വാങ്ങിയ അനുമോൾ; ബിഗ് ബോസ് 7 ഫൈനലിസ്റ്റുകളുടെ പ്രതിഫല കണക്കുകൾ: Bigg Boss Malayalam 7
എന്നാൽ, ഇതുമായി ബന്ധപ്പെട്ട സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് അനീഷും അനുമോളും. ആ വാർത്തകൾ സത്യമല്ല. തങ്ങളുടെ പേര് ഉപയോഗിച്ച് ദുബായിലെ പ്രോപ്പർട്ടി കൺസൽട്ടന്റ്മാർ മെനഞ്ഞ പരസ്യതന്ത്രം മാത്രമാണിതെന്നാണ് ഇരുവരും വ്യക്തമാക്കുന്നത്. ഈ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് അനീഷ് ഒരു വീഡിയോയും പങ്കുവച്ചിട്ടുണ്ട്.
കേരളത്തിൽ നിന്നുള്ള ആളുകൾ ദുബായ് റിയൽ എസ്റ്റേറ്റിന്റെ മറവിൽ തട്ടിപ്പു നടത്തുകയാണ് എന്നതാണ് ഈ വീഡിയോ വ്യക്തമാക്കുന്നത്. ആ തട്ടിപ്പിന് എതിരെ പ്രതികരിക്കണം എന്നാണ് ബിഗ് ബോസ് പ്രേക്ഷകർ അനീഷിനോടും അനുമോളോടും ആവശ്യപ്പെടുന്നത്.
അനീഷിന്റെ വീഡിയോ പുറത്തുവന്നതിനു പിന്നാലെ, മുഹമ്മദ് അസ്റുദ്ദീൻ ആ വ്യാജവാഗ്ദാനമടങ്ങിയ വീഡിയോ പിൻവലിച്ചിരിക്കുകയാണ്. സമാനമായ രീതിയിൽ അനുമോൾക്ക് വില്ല വാഗ്ദാനം ചെയ്തുകൊണ്ടുള്ള വീഡിയോയും പിൻവലിക്കപ്പെട്ടിട്ടുണ്ട്.
Also Read: Bigg Boss: അനുമോൾക്ക് ടാക്സ് കഴിഞ്ഞ് എത്ര രൂപ കയ്യിൽ കിട്ടും?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us