Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ

‘ഇരുൾ’ ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ

ജൂൺ 18 വെള്ളിയാഴ്ചയാണ് ചിത്രം സംപ്രേഷണം ചെയ്യുക

Irul, Irul asianet, Irul asianet show time, Irul Netflix release date,Irul malayalam movie, Irul malayalam movie review, Irul review

Fahadh Faasil, Darshana Rajendran and Soubin Shahir starrer Irul television premiere on Asianet: മലയാളചലച്ചിത്രം ഇരുളിന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ. സീരിയൽ കില്ലറുടെ കഥ പ്രമേയമായി വരുന്ന ‘ഇരുൾ’ ഒരു ഡാർക്ക് ത്രില്ലർ ചിത്രമാണ്. ഇതു വരെ മലയാളം ചർച്ച ചെയ്യാത്ത ഒരു ക്രാഫ്റ്റിലൂടെ, മൂന്ന് കഥാപാത്രങ്ങളിലൂടെ കഥ പറയുന്ന ചിത്രം ജൂൺ 18 , വെള്ളിയാഴ്ച രാത്രി 7 മണിക്ക് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നു.

ഇരുൾ എന്ന പുസ്തകത്തിൽ തുടങ്ങി അതിന്റെ എഴുത്തുകാരനായ അലെക്സിൽ നിന്നും കഥ പുതിയ തലങ്ങളിലേക്ക് വ്യാപിക്കുന്നു. മറ്റുള്ള പ്രമേയങ്ങളിൽ നിന്നും വ്യത്യസ്തമായി, ‘അബ്‌സ്ട്രാക്റ്റ്’ രീതിയിലുള്ള അവതരണമാണ് സിനിമയിൽ ഉടനീളം കാണാൻ സാധിക്കുന്നത്. ദ്വന്ദ വ്യക്തിത്വം മുതൽ വിവിധ മാനസിക വ്യാപാരങ്ങളിലൂടെയാണ് കഥയുടെ പ്രയാണം.

നിഗൂഡമായ ഒന്നിനെ ചുറ്റിപ്പറ്റി നടക്കുന്ന ചില സംഭവങ്ങളാണ് ചിത്രത്തിന്റെ കാതൽ. സസ്പെൻസ് ത്രില്ലറുകൾക്കും അപ്പുറം സൈക്കോ ചിന്തയുടെ രീതിയിലാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. ‘ഇരുൾ’ എന്ന പേരു സൂചിപ്പിച്ച പോലെ നിഗൂഢമായ ഒരവസ്ഥയിൽ നിന്നും ഒരു മികച്ച അനുഭവം ഈ സിനിമ പ്രേക്ഷകർക്ക് നൽകും . ഫഹദ് ഫാസിൽ , സൗബിൻ , ദർശന എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read more: Irul Movie Review: വിസ്മയിപ്പിച്ച് ഫഫാ, ഒപ്പമെത്തി ദർശനയും സൗബിനും; ‘ഇരുൾ’ റിവ്യൂ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Fahadh faasil darshana rajendran soubin shahir irul television premiere on asianet show time

Next Story
ബിഗ് ബോസ് സീസൺ 3 വിജയി ആര്? ക്ഷമ വേണം, കാത്തിരിക്കണമെന്ന് മോഹൻലാൽBigg Boss, Bigg Boss Malayalam, Bigg Boss Malayalam 3 finale, bigg boss malayalam grand finale, bigg boss grand finale, Bigg Boss Malayalam winner, Bigg Boss Malayalam season 3 winner, Bigg Boss Malayalam winner manikuttan, manikuttan videos, manikuttan photos, manikuttan dimpal friendship, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 top votes, Bigg Boss Malayalam Season 3 voting trend
The moderation of comments is automated and not cleared manually by malayalam.indianexpress.com