‘ഉപ്പും മുളകും’ എന്ന ജനപ്രിയ പരമ്പരയിലൂടെ പ്രേക്ഷകരുടെ മനസ്സു കവർന്ന താരങ്ങളാണ് ബിജു സോപാനവും നിഷ സാരംഗും. അപ്രതീക്ഷിതമായി പരമ്പര അവസാനിച്ചപ്പോൾ അത് ‘ഉപ്പും മുളകും’ പ്രേക്ഷകരെ തെല്ലൊന്നുമല്ല സങ്കടപ്പെടുത്തിയത്.
ഇപ്പോഴിതാ, വീണ്ടും മിനിസ്ക്രീനിൽ ഒന്നിച്ചെത്തുകയാണ് ഉപ്പും മുളകും ടീമും. സീ കേരളത്തിൽ ‘എരിവും പുളിയും’ എന്ന പേരിലാണ് പരമ്പര എത്തുന്നത്. ക്രിസ്ത്യൻ പശ്ചാത്തലത്തിലുള്ള ഒരു കുടുംബകഥയാണ് പരമ്പര പറയുന്നത്. പുത്തൻ മേക്കോവറിലാണ് താരങ്ങളും എത്തുന്നത്.
എരിവും പുളിയും പരമ്പരയുടെ ലൊക്കേഷനിൽ നിന്ന് നിഷ സാരംഗ് പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്.