scorecardresearch

Erivum Puliyum: ഇനി എരിവും പുളിയും; പ്രേക്ഷകരുടെ പ്രിയപ്പെട്ട ആ കുടുംബം വീണ്ടുമെത്തുന്നു

Erivum Puliyum serial: 'എരിവും പുളിയും' സീ കേരളം ചാനലിൽ ജനുവരി 17 മുതൽ സംപ്രേഷണം ആരംഭിക്കും

Erivum Puliyum serial: 'എരിവും പുളിയും' സീ കേരളം ചാനലിൽ ജനുവരി 17 മുതൽ സംപ്രേഷണം ആരംഭിക്കും

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Erivum Puliyum, uppum mulakum, Erivum Puliyum latest serial, biju sopanam, nisha sarang , Erivum Puliyum first episode, Erivum Puliyum biju sopanam interview, Erivum Puliyum nisha sarang inteview, Erivum Puliyum rishi s kumar interview, Erivum Puliyum shivani menon interview, Erivum Puliyum parukkutty, parukutty video, Zee Keralam, Zee Keralam Erivum Puliyum

Erivum Puliyum serial: മലയാളം മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരകളിൽ ഒന്നായിരുന്നു 'ഉപ്പും മുളകും'. ഇപ്പോഴിതാ, ഉപ്പും മുളകും എന്ന പരമ്പരയിലൂടെ ശ്രദ്ധേയരായ താരങ്ങളെല്ലാം ഒന്നിച്ചെത്തുകയാണ് 'എരിവും പുളിയും' എന്ന പരമ്പരയിലൂടെ. ഇഷ്ടതാരങ്ങളായ ബിജു സോപാനം, നിഷ സാരംഗ്, ജൂഹി റുസ്തഗി, റിഷി എസ് കുമാർ, ശിവാനി, അൽസാബിത്ത്, ബേബി അമേയ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന 'എരിവും പുളിയും' സീ കേരളം ചാനലിൽ ജനുവരി 17 മുതൽ സംപ്രേഷണം ആരംഭിക്കും.

Advertisment

ആംഗ്ലോ-ഇന്ത്യൻ ദമ്പതികളായ ഫ്രെഡറിക്-ജൂലിയറ്റ് ജോഡിയും അവരുടെ അഞ്ച് കുട്ടികളും വീട്ടുവിശേഷങ്ങളുമാണ് 'എരിവും പുളിയും' എന്ന പരമ്പര പറയുന്നത്. ഫ്രെഡി (ബിജു സോപാനം), (ജൂലി) നിഷ സാരംഗ്, ജോജോ (ഋഷി എസ് കുമാർ), ജാനി (ജൂഹി റുസ്തഗി), ജോ (അൽസാബിത്ത്), ജെന്ന (ശിവാനി), ക്യൂട്ടി (അമേയ) എന്നിവരാണ് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങൾ. തിങ്കളാഴ്ച മുതൽ വെള്ളി വരെ രാത്രി 10 മണിക്കാണ് 'എരിവും പുളിയും' സംപ്രേഷണം ചെയ്യുക.

Erivum Puliyum Serial

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: