അനവധി സിനിമകള്‍ക്കും സീരിയലുകള്‍ക്കും ശബ്ദം നല്‍കി പ്രശസ്തി നേടിയ താരമാണ് ദേവി എസ്. നമ്മുടെ പല നായികമാര്‍ക്കും ജീവന്‍ നല്‍കിയത് ദേവിയുടെ ശബ്ദമാണ്. ‘കസ്തൂരിമാന്‍’ എന്ന സീരിയലില്‍ ദേവി ശബ്ദം നല്‍കിയ റെബേക്കയെപ്പറ്റി പറയുന്ന വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ദേവി അവതാരകന്‍ ശ്രീകണ്ഠന്‍ നായരുമായി സംസാരിക്കുകയായിരുന്നു. ദേവി ശബ്ദം നല്‍കി അഭിനയിച്ചു ദേശീയ പുരസ്‌കാരങ്ങളും മറ്റും നേടിയവര്‍ ഡബ്ബ് ചെയ്തയാളെ ഓര്‍ക്കാറുണ്ടോ എന്നായിരുന്നു ശ്രീകണ്ഠന്‍ നായരുടെ ചോദ്യം. ‘ ചിലര്‍ പറയാറുണ്ട്, റെബേക്ക എന്ന ആര്‍ട്ടിസ്റ്റ് ഒരിക്കല്‍ അവാര്‍ഡ് ഏറ്റുവാങ്ങിയപ്പോള്‍ എന്നെ വേദിയിലേയ്ക്കു ക്ഷണിച്ചിരുന്നു’ എന്നാണ് ദേവി മറുപടി നല്‍കിയത്. ദേവി ഇതു പറഞ്ഞതിനു ശേഷം റെബേക്കയുടെ പ്രവര്‍ത്തിയെ അഭിനന്ദിച്ചു കൊണ്ട് അനവധി ആരാധകര്‍ കമന്റ് ബോക്‌സില്‍ എത്തിയിട്ടുണ്ട്.
ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത ‘ ഒരു കുടയും കുഞ്ഞിപെങ്ങളും’ എന്ന സീരിയലിലൂടെയാണ് ദേവി സുപരിചിതയാകുന്നത്. മികച്ച ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റിനുളള അനവധി അവാര്‍ഡുകളും ദേവി നേടിയിട്ടുണ്ട്.എന്‍ജിനീയറായ ആല്‍വിനാണ് ദേവിയുടെ ഭര്‍ത്താവ്.ദമ്പതികള്‍ക്കു ആത്മജ എന്നു പേരായ മകളുമുണ്ട്.