Latest News

Bigg Boss Malayalam 3: ബിഗ് ബോസ് ഹൗസിലേക്ക് ഭാഗ്യലക്ഷ്മിയെ തേടിയെത്തിയ മരണവാർത്ത

Bigg Boss Malayalam Season 3: ഭർത്താവ് രമേശ് കുമാറിന്റെ മരണവാർത്തയായിരുന്നു ബിഗ് ബോസിന് ഭാഗ്യലക്ഷ്മിയെ അറിയിക്കാനുണ്ടായിരുന്നത്

Bigg Boss, Bigg Boss Malayalam, Bhagyalakshmi husband death, bhagyalakshmi ex-husband death news, ഭാഗ്യലക്ഷ്മി, ഭാഗ്യലക്ഷ്മിയുടെ ഭർത്താവ് മരണം, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination

Bigg Boss Malayalam Season 3: ബിഗ് ബോസ് ഹൗസിലേക്ക് ഭാഗ്യലക്ഷ്മിയെ തേടിയെത്തിയത് സങ്കടകരമായൊരു വാർത്തയാണ്. ഭാഗ്യലക്ഷ്മിയുടെ മുൻഭർത്താവ് രമേശ് കുമാർ അന്തരിച്ചു എന്ന വാർത്തയാണ് കൺഫെഷൻ റൂമിലേക്ക് ഭാഗ്യലക്ഷ്മിയെ വിളിച്ചുവരുത്തി ബിഗ് ബോസ് അറിയിച്ചത്.

“ഭാഗ്യലക്ഷ്മി, നിങ്ങൾക്ക് നാട്ടിൽ പോവണമോ?” എന്നും ബിഗ് ബോസ് ഭാഗ്യലക്ഷ്മിയോട് തിരക്കി. കുറച്ചുനാളായി അസുഖബാധിതനായി ചികിത്സയിൽ ആയിരുന്നെന്നും ബിഗ് ബോസ് വീട്ടിലേക്ക് വരും മുൻപ് ഞാൻ പോയി കണ്ടിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഞങ്ങൾ വിവാഹമോചിതരായതുകൊണ്ട് എന്നേക്കാളും അവിടെ മക്കളുടെ സാന്നിധ്യമാണ് ആവശ്യമെന്നും അവരോട് ഒന്ന് സംസാരിക്കാനുള്ള അവസരം ഒരുക്കാമോ എന്നുമായിരുന്നു ബിഗ് ബോസിനോട് ഭാഗ്യലക്ഷ്മിയുടെ അഭ്യർത്ഥന. നാളെ തന്നെ അതിനുള്ള അവസരം ഒരുക്കാമെന്ന് ബിഗ് ബോസ് ഉറപ്പു നൽകി.

ബിഗ് ബോസ് വീട്ടിലേക്ക് അപ്രതീക്ഷിതമായി എത്തിയ മരണവാർത്തയെ ഞെട്ടലോടെയാണ് മറ്റ് മത്സരാർത്ഥികളും കേട്ടത്. എല്ലാവരും ചേർന്ന് ഭാഗ്യലക്ഷ്മിയെ സമാധാനിപ്പിച്ചു. അദ്ദേഹത്തിന്റെ രണ്ടു കിഡ്നിയും തകരാറിൽ ആയിരുന്നുവെന്നും ഞാനൊരു കിഡ്നി തരാമെന്ന് പറഞ്ഞെങ്കിലും അപ്പോഴും ഈഗോ ആയിരുന്നെന്നും ഭാഗ്യലക്ഷ്മി വീട്ടിലെ മറ്റു അംഗങ്ങളോടായി പറഞ്ഞു.

വീട്ടിൽ പോവണമോ വേണ്ടയോ എന്ന് ആശയക്കുഴപ്പത്തിലായ ഭാഗ്യലക്ഷ്മിയെ കിടിലം ഫിറോസും സന്ധ്യയും ചേർന്ന് ആശ്വസിപ്പിച്ചു. ചേച്ചി പോയിട്ടും പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലല്ലോ എന്നാണ് ഇരുവരും ഭാഗ്യലക്ഷ്മിയോട് പറഞ്ഞത്.

കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഉദ്യോഗസ്ഥനായിരുന്നു രമേശ്. ഏതാനും ദിവസങ്ങളായി വൃക്കസംബന്ധമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. 1985ൽ ആണ് ഭാഗ്യലക്ഷ്മിയും രമേശ് കുമാറും വിവാഹിതരായത്. 2011ൽ ഔദ്യോഗികമായി ഇരുവരും വിവാഹമോചനം നേടിയിരുന്നു. രണ്ടു മക്കളാണ് ഇവർക്കുള്ളത്.

Read more: Bigg Boss Malayalam Season 3 Latest Episode 23 March Live Online Updates: ഞാൻ പറഞ്ഞതാ ഒരു കിഡ്‌നി തരാമെന്ന് അപ്പോഴും ഈഗോ ആയിരുന്നു; ഭർത്താവിനെ കുറിച്ച് ഭാഗ്യലക്ഷ്മി

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Dubbing artist bhagyalakshmi husband passed away bigg boss malayalam season 3

Next Story
ഡിംപൽ പറഞ്ഞ ഹിന്ദിയുടെ അർത്ഥം അന്വേഷിച്ച് വീട് മൊത്തം അലഞ്ഞ് മണിക്കുട്ടൻ; ട്രോൾ വീഡിയോBigg Boss, Bigg Boss Malayalam, Bigg Boss dimpal bhal manikuttan troll, Bigg Boss dimpal bhal manikuttan troll video, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination
The moderation of comments is automated and not cleared manually by malayalam.indianexpress.com