Latest News

മോഹൻലാലിന്റെ ജന്മദിനത്തിൽ പ്രേക്ഷകർക്കൊരു സമ്മാനം; ‘ദൃശ്യം 2’ ടെലിവിഷൻ പ്രീമിയർ ഇന്ന്

Drishyam 2 World Television Premiere: ദൃശ്യം 2 ന്റെ ഈ വേൾഡ് ടെലിവിഷൻ പ്രീമിയർ മോഹന്ലാലിനുള്ള ഏഷ്യാനെറ്റിന്റെ ജന്മദിനസമ്മാനം കൂടിയാണ്

drishyam 2, drishyam 3, drishyam movie trolls, George kutty vs seturamayyar

Drishyam 2 World Television Premiere:പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ ചലച്ചിത്രം ‘ദൃശ്യം 2’ ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഇന്ന് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യും. രാത്രി 7 മണിക്കാണ് സംപ്രേഷണം. മോഹൻലാലിനുള്ള ഏഷ്യാനെറ്റിന്റെ ജന്മദിനസമ്മാനം കൂടിയാണ് ഈ വേൾഡ് ടെലിവിഷൻ പ്രീമിയർ.

ഒരു രഹസ്യത്തിന് ചുറ്റുമുള്ള അനേകം സാധ്യതകളില്‍ ഒന്നാണ് അതിനെപ്പറ്റിയുള്ള അമിതമായ ഉത്കണ്ഠ, പ്രേക്ഷകരെ പിടിച്ചിരുത്തുന്നതിനു ആ വിദ്യ തന്നെയാണ് സംവിധായകനായ ജിത്തു ജോസഫ്, മെഗാഹിറ് ചലച്ചിത്രമായ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിൽ പരീക്ഷിച്ചിരിക്കുന്നത്.

ചലച്ചിത്രങ്ങളില്‍ നിന്നും അതിലെ കഥകളില്‍ നിന്നും ജീവിതം കണ്ടെത്തുകയും അതിലൂടെ ജീവിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്ന ജോര്‍ജ്ജ് കുട്ടിയും അയാളുടെ പ്രിയപ്പെട്ട കുടുംബവും മലയാളിപ്രേക്ഷകർക്ക് ദൃശ്യം 2 മനസ്സില്‍ തങ്ങിനിൽക്കുന്ന ഒരുപിടി ഓർമ്മകൾ സമ്മാനിക്കും. ഒന്നാം ഭാഗത്തിന്റെ തുടർച്ചയായി കഥപറയുന്ന ‘ദൃശ്യം 2’ൽ ഓരോ നിമിഷത്തിലും തങ്ങളെ പിന്തുടരുന്ന ഈ പ്രഹേളികയെ പ്രതിരോധിക്കുകയാണ് ജോര്‍ജ്ജു കുട്ടിയും കുടുംബവും.

Read more: Mohanlal Birthday: സ്റ്റീഫന്, അബ്രാമിന്, എന്റെ ഏട്ടന്; മോഹൻലാലിന് പിറന്നാൾ ആശംസിച്ച് പൃഥ്വി

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Drishyam 2 world television premiere mohanlal birthday special

Next Story
കുഞ്ഞുമാലാഖയെ കയ്യിലെടുത്ത് വന്ദന കൃഷ്ണൻ, ആരാധകരെ കുഴക്കി ‘സ്വാതി നക്ഷത്രം ചോതി’ സീരിയൽ താരംvandana, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
X