scorecardresearch
Latest News

നിന്നോളം ക്യൂട്ടായ മറ്റൊന്നും ഞാൻ കണ്ടിട്ടില്ല; ആരതിയ്ക്ക് ഒപ്പം റൊമാന്റിക് റീലുമായി റോബിൻ

ഇതിനി എവിടെ ചെന്ന് അവസാനിക്കും ഡോക്ടറെ?, നിങ്ങൾ തമ്മിൽ ലവ്വ് ആണോ?’ എന്നിങ്ങനെ പോവുന്നു ആരാധകരുടെ കമന്റുകൾ

നിന്നോളം ക്യൂട്ടായ മറ്റൊന്നും ഞാൻ കണ്ടിട്ടില്ല; ആരതിയ്ക്ക് ഒപ്പം റൊമാന്റിക് റീലുമായി റോബിൻ

ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെ ശ്രദ്ധ നേടിയ മത്സരാർത്ഥിയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. വലിയൊരു ആരാധകവൃന്ദത്തെ തന്നെ ഷോയിലൂടെ സ്വന്തമാക്കാൻ റോബിനു സാധിച്ചിരുന്നു. ഷോ അവസാനിച്ചിട്ടും ഉദ്ഘാടനങ്ങളും മറ്റുമായി തിരക്കിലാണ് റോബിൻ. സമൂഹമാധ്യമങ്ങളിലും ഏറെ സജീവമാണ് താരം.

കുറച്ചുനാളുകളായി റോബിന്റെ പേരിനൊപ്പം സോഷ്യൽമീഡിയ ചർച്ച ചെയ്യുന്ന ഒരു പേരാണ് ആരതി പൊടി. നടിയും മോഡലുമായ ആരതിയ്‌ക്കൊപ്പം റോബിൻ പങ്കുവച്ച ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെടുകയും ആരതിയുമായി പ്രണയത്തിലാണോ എന്ന് ആരാധകർ റോബിനോട് ചോദിക്കുകയും ചെയ്തിരുന്നു. എന്നാൽ ആരതിയുമായി നല്ല സൗഹൃദം മാത്രമാണ് ഉള്ളതെന്നായിരുന്നു റോബിന്റെ മറുപടി.

ആരതിയ്ക്ക് ഒപ്പമുള്ള വീഡിയോകളും റീലുകളുമൊക്കെ ഇടയ്ക്കിടെ റോബിൻ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്. ഇപ്പോൾ ആരതിയ്ക്ക് ഒപ്പമുള്ള ഒരു റൊമാന്റിക് റീൽ ആണ് റോബിൻ ഷെയർ ചെയ്തിരിക്കുന്നത്.

രസകരമായ കമന്റുകളാണ് ആരാധകർ വീഡിയോയ്ക്ക് താഴെ കുറിക്കുന്നത്. ‘അപ്പോൾ ആ കാര്യത്തിന് ഒരു തീരുമാനം ആയി’, ‘ഇതിനി എവിടെ ചെന്ന് അവസാനിക്കും ഡോക്ടറെ’, ‘നിങ്ങൾ തമ്മിൽ ലവ്വ് ആണോ?’ എന്നിങ്ങനെ പോവുന്നു കമന്റുകൾ.

ബിഗ് ബോസിൽ എത്തും മുൻപു തന്നെ സോഷ്യൽ മീഡിയയിലെ താരമാണ് റോബിൻ. ഡോ.മച്ചാൻ എന്ന പേരിലാണ് റോബിൻ അറിയപ്പെട്ടിരുന്നത്. തിരുവനന്തപുരം ജി.ജി ആശുപത്രിയിൽ മെഡിക്കൽ ഓഫീസറായി ജോലി ചെയ്യുന്നതിനിടെയാണ് റോബിൻ ബിഗ് ബോസിൽ എത്തിയത്. കൗമുദി ടീവിയിലെ ചാറ്റ് വിത്ത് ഡോക്ടർ മച്ചാൻ എന്ന പരമ്പരയും ഏറെ ജനപ്രീതി നേടിയതാണ്.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Dr robin radhakrishnan shares romantic reel with arati podi