scorecardresearch
Latest News

ബ്ലെസ്‌ലീയുടെ വീട്ടിലെത്തി മാപ്പ് പറഞ്ഞു റോബിൻ; വീഡിയോ

ഇരുവരും തമ്മിലുള്ള ശീതസമരം അവസാനിച്ച സന്തോഷത്തിലാണ് റോബിന്റെയും ബ്ലെസ്‌ലീയുടെയും ആരാധകർ

ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെ ശ്രദ്ധ നേടിയ മത്സരാർത്ഥികളാണ് റോബിൻ രാധാകൃഷ്ണനും മുഹമ്മദ് ബ്ലെസ്‌ലീയും. ഷോയിൽ നല്ല സൗഹൃദം സൂക്ഷിച്ച ഇരുവരും ഷോയുടെ അവസാനഘട്ടത്തിലേക്ക് എത്തിയതോടെ ശത്രുക്കളായി മാറിയിരുന്നു. ബ്ലെസ്‌ലിയെ മോശമായി ചിത്രീകരിക്കുന്ന രീതിയിൽ റോബിൻ നടത്തിയ ചില പരാമർശങ്ങളും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത വീഡിയോയും ഏറെ വിവാദമായിരുന്നു. ബ്ലെസ്‌ലീയുടെ സഹോദരൻ ഷെയർ ചെയ്ത വീഡിയോയ്ക്ക് മറുപടിയായിട്ടായിരുന്നു റോബിന്റെ വിവാദ വീഡിയോ.

എന്തായാലും, ഇരുവരും തമ്മിലുള്ള ശീതസമരത്തിന് ഇപ്പോൾ ഒരു അവസാനമായിരിക്കുകയാണ്. ബ്ലെസ്‌ലീയുടെ വീട്ടിലെത്തി മാപ്പു പറഞ്ഞ റോബിൻ ആ വിവാദവീഡിയോ പിൻവലിക്കുകയും ചെയ്തു.

“ഒരു എടുത്തുചാട്ടത്തിന്റെ പേരിൽ കുറേ പ്രശ്നങ്ങളുണ്ടായി. അതിൽ എന്റെ ഭാഗത്ത് തെറ്റുണ്ട്. അതിൽ മാപ്പു ചോദിക്കാനാണ് ഞാനിവിടെ വന്നത്. ആ വീഡിയോ ഞാൻ ഡിലീറ്റ് ചെയ്യുകയാണ്. ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവുമില്ല, ബ്ലെസ്‌ലീയുടെ യുകെയിൽ ഉള്ള സഹോദരനുമായും യാതൊരു പ്രശ്നവുമില്ല, അത് പ്രത്യേകം പറയുന്നു. ഞങ്ങൾ വീഡിയോ കാളിൽ സംസാരിച്ചിരുന്നു. തെറ്റായതുകൊണ്ട് ഞാൻ ക്ഷമ ചോദിച്ചത്. മനുഷ്യർ ആയാൽ തെറ്റുകൾ പറ്റും,” റോബിൻ പറഞ്ഞു.

എന്തായാലും ശീതസമരം അവസാനിപ്പിച്ച റോബിനെയും ബ്ലെസ്‌ലീയേയും അഭിനന്ദിക്കുകയാണ് ആരാധകർ.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Dr robin radhakrishnan says sorry to blesslee video