scorecardresearch
Latest News
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബര്‍ലിന്‍ കുഞ്ഞനന്ദന്‍ അന്തരിച്ചു

ആരാധകർക്കായി വീട് പരിചയപ്പെടുത്തി റോബിൻ; വീഡിയോ

ആരാധകർക്കായി തന്റെ വീടിന്റെ വീഡിയോ ഷെയർ ചെയ്തിരിക്കുകയാണ് റോബിൻ

Robin House, Dr Robin Radhakrishnan home tour video

ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെ ശ്രദ്ധ നേടിയ മത്സരാർത്ഥിയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. വലിയൊരു ആരാധകവൃന്ദത്തെ തന്നെ ഷോയിലൂടെ സ്വന്തമാക്കാൻ റോബിനു സാധിച്ചിരുന്നു.

ഷോ അവസാനിച്ചിട്ടും ഉദ്ഘാടനങ്ങളും മറ്റുമായി തിരക്കിലാണ് റോബിൻ. സമൂഹമാധ്യമങ്ങളിലും ഏറെ സജീവമാണ് താരം.

ഇപ്പോഴിതാ, ആരാധകർക്കായി തന്റെ വീടിന്റെ ഒരു വീഡിയോ ഷെയർ ചെയ്തിരിക്കുകയാണ് റോബിൻ.

കൃഷ്‌ണാലയം എന്നാണ് സമകാലിക ഡിസൈനിലൊരുക്കിയ ഈ വീടിന്റെ പേര്.

ബിഗ് ബോസിൽ എത്തും മുൻപു തന്നെ സോഷ്യൽ മീഡിയയിലെ താരമാണ് റോബിൻ. ഡോ.മച്ചാൻ എന്ന പേരിലാണ് റോബിൻ അറിയപ്പെട്ടിരുന്നത്. തിരുവനന്തപുരം ജി.ജി ആശുപത്രിയിൽ മെഡിക്കൽ ഓഫീസറായി ജോലി ചെയ്യുന്നതിനിടെയാണ് റോബിൻ ബിഗ് ബോസിൽ എത്തിയത്. കൗമുദി ടീവിയിലെ ചാറ്റ് വിത്ത് ഡോക്ടർ മച്ചാൻ എന്ന പരമ്പരയും ഏറെ ജനപ്രീതി നേടിയതാണ്.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Dr robin radhakrishnan home tour video

Best of Express