ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണിലൂടെ ശ്രദ്ധേയനായ താരമാണ് ഡോ. റോബിന് രാധാകൃഷ്ണന്. ഷോയില്‍ നിറസാന്നിധ്യമായി നിന്നെങ്കിലും പിന്നീട് സഹമത്സരാര്‍ത്ഥിയെ ആക്രമിച്ചതിന്റെ പേരില്‍ റോബില്‍ ഷോയില്‍ നിന്ന് പുറത്താവുകയായിരുന്നു. ഡോ. മച്ചാന് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്ന റോബിന് ബിഗ് ബോസ് ഷോയില്‍ എത്തിയതോടെ വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കിയിരുന്നു.
നടിയും മോഡലുമായ ആരതിയ്ക്കൊപ്പം റോബിൻ പങ്കുവച്ച ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെടുകയും ആരതിയുമായി പ്രണയത്തിലാണോ എന്ന് ആരാധകർ റോബിനോട് ചോദിക്കുകയും ചെയ്തിരുന്നു. എന്നാൽ ആരതിയുമായി നല്ല സൗഹൃദം മാത്രമാണ് ഉള്ളതെന്നായിരുന്നു റോബിന്റെ മറുപടി.
നിര്‍മ്മാതാവ് ബാദുഷയുമൊത്തുള്ള ആരതിയുടെയും റോബിന്റെയും ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരില്‍ ആകാംക്ഷ ഉണ്ടാക്കുന്നത്. റോബിന് അഭിനയിക്കുന്ന സന്തോഷ് ടി കുരുവിളയുടെ ചിത്രത്തില്‍ ആരതിയും ഉണ്ടോ എന്ന സംശയമാണ് ആരാധകർ പ്രകടിപ്പിക്കുന്നത്.
ഒരു ഇന്റര്‍വ്യൂന് ഇടയിലാണ് റോബിനും ആരതിയും കണ്ടുമുട്ടുന്നത്. ഇരുവരും പ്രണയത്തിലാണ് എന്ന വിവാദങ്ങള്‍ക്ക് ആരതി തന്റെ സുഹൃത്ത് മാത്രമാണെന്നുളള മറുപടിയും റോബിന് നല്‍കിയിരുന്നു.
ഷോയില്‍ ഉണ്ടായിരുന്ന സമയത്ത് സഹമത്സരാര്‍ത്ഥിയായ ദില്‍ഷയോട് റോബിന് പ്രണയം പറഞ്ഞിരുന്നു. പിന്നീട് ഒരുപാട് വിവാദങ്ങള്‍ക്കു ശേഷം റോബിന്റെ പ്രണയം ദില്‍ഷ നിരസിച്ചു. മാത്രമല്ല, റോബിനും ബ്ലസ്ലിയുമായി ഷോയില്‍ വച്ചുണ്ടായ എല്ലാ സൗഹൃദവും അവസാനിപ്പിക്കുന്നുവെന്നും ദില്‍ഷ പറഞ്ഞു.
ഷോയുമായി ബന്ധപ്പെട്ട് സഹമത്സരാർത്ഥി ബ്ലെസ്ലിയുമായി ഉണ്ടായ പ്രശ്നങ്ങൾക്കും കഴിഞ്ഞ ദിവസം റോബിൻ മാപ്പ് പറഞ്ഞിരുന്നു.