Television Premieres for Diwali 2019: ദീപാവലി ആഘോഷങ്ങളിലാണ് ലോകമെമ്പാടുമുള്ള ഇന്ത്യക്കാർ. വെളിച്ചത്തിന്റെ ആഘോഷത്തെ വരവേൽക്കാൻ മധുര പലഹാരങ്ങൾ കൈമാറിയും പടക്കം പൊട്ടിച്ചുമൊക്കെ ആഘോഷതിമർപ്പിലാണ് എല്ലാവരും. കേരളത്തിൽ ദീപാവലി ആഘോഷങ്ങൾക്ക് പ്രാധാന്യമേറി തുടങ്ങിയിട്ട് അധികകാലമേറെയായിട്ടില്ല. മുൻപ് കേരളത്തിലെ ചില പ്രത്യേക പ്രദേശങ്ങളിൽ മാത്രം (നോർത്ത് ഇന്ത്യക്കാർ കൂടുതലായി തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങൾ) ആയിരുന്നു പകിട്ടോടെ ദീപാവലി ആഘോഷിച്ചിരുന്നത്. കൊച്ചിയിലെയും കോഴിക്കോടെയും ഗുജറാത്തി സമൂഹങ്ങളാണ് ദീപാവലി ആഘോഷങ്ങളുടെ വർണപൊലിമ കേരളത്തിന് പരിചയപ്പെടുത്തി കൊടുത്തതെന്നു തന്നെ പറയാം.

ദീപാവലി മാർക്കറ്റിന്റെ സാധ്യതകൾ മനസ്സിലാക്കി കേരളത്തിലെ ടെലിവിഷൻ ചാനലുകളും പ്രത്യേക പരിപാടികൾ സംപ്രേക്ഷണം ചെയ്തു തുടങ്ങിയിട്ട് കുറച്ചു വർഷങ്ങൾ ആവുന്നതേയുള്ളൂ. പുത്തന്‍ സിനിമകളും ദീപാവലി ദിന പ്രത്യേക പരിപാടികളുമൊക്കെയായി ചാനലുകളും ദീപാവലി ആഘോഷത്തിലാണ്.

വിവിധ ചാനലുകളിലായി ഇന്ന് ദീപാവലി സ്പെഷലായി സംപ്രേക്ഷണം ചെയ്യപ്പെടുന്ന സിനിമകൾ ഏതെന്നു നോക്കാം.

ഏഷ്യാനെറ്റിൽ ‘ജനമൈത്രി’, ‘ഇഷ്ക്’, ‘ലൂസിഫർ’ എന്നീ ചിത്രങ്ങളാണ് ഇന്ന് സംപ്രേക്ഷണം ചെയ്യപ്പെടുന്നത്. ഏഷ്യാനെറ്റ് പ്ലസിൽ ‘ചാന്ത്പൊട്ട്’, ‘വെള്ളിമൂങ്ങ, ‘നയൻ’ എന്നിവ പ്രദർശിപ്പിക്കപ്പെടും. ‘ചാരുലത’, ‘നാടകമേ ഉലകം’, ‘ഷാജഹാനും പരീക്കുട്ടിയും’, ‘വില്ലൻ’, ’22 ഫീമെയിൽ കോട്ടയം’ എന്നിവയാണ് സൂര്യ മൂവീസിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ. ദൂരദർശനിൽ ‘മായാവർണങ്ങൾ’ ആണ് ദീപാവലി ദിനത്തിൽ സംപ്രേക്ഷണം ചെയ്യുന്ന ചിത്രം.

Read more: ഇത് ടൊവിനോ സ്റ്റൈൽ ദീപാവലി ആശംസ; വീഡിയോ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook