Latest News

മോഹൻലാലിനൊപ്പം തുടക്കം; ഇന്ന് രാക്കുയിലിലെ പൊലീസുകാരൻ

സംവിധായകൻ ഭദ്രന്റെ സഹോദരപുത്രൻ കൂടിയാണ് ഈ നടൻ

Director Bhadran, Director Bhadran nephew Tom, Tom mattel, Rakkuyil serial, Rakkuyil serial cast, Olympian Anthony Adam child artist

ബാലതാരമായെത്തി പിന്നീട് സിനിമയിലും സീരിയലിലുമൊക്കെ തിളങ്ങും താരമായി മാറിയ നിരവധി പേരുണ്ട്. അക്കൂട്ടത്തിൽ ഒരാളെ പരിചയപ്പെടുത്തുകയാണ് സംവിധായകൻ ഭദ്രൻ. തന്റെ സഹോദരപുത്രനായ ടോമിനെയാണ് ഭദ്രൻ പരിചയപ്പെടുത്തുന്നത്. മോഹൻലാലിനെ നായകനാക്കി ഭദ്രൻ സംവിധാനം ചെയ്ത ‘ഒളിമ്പ്യന്‍ അന്തോണി ആദം’ എന്ന ചിത്രത്തിലൂടെയായിരുന്നു ടോമിന്റെ സിനിമ അരങ്ങേറ്റം. ചിത്രത്തിൽ ചക്കതൊമ്മൻ എന്ന കഥാപാത്രത്തെ ആയിരുന്നു ടോം അവതരിപ്പിച്ചത്.

“എന്റെ ഒരേ അനുജന് ഒരേ ഒരു മകൻ. വളരെ കുട്ടിയായിരിക്കുമ്പോൾ എന്നോട് ചോദിക്കും ” പേരപ്പാ, ഈ മോഹൻലാലൊക്കെ എങ്ങനെയാണ് അഭിനയിക്കുന്നേ…. അവർ ശരിക്കും ചിരിക്കുന്നുണ്ടോ? കരയുന്നത് ശരിയായിട്ടുള്ള കരച്ചിലാണോ?” എന്നൊക്കെയുള്ള ചോദ്യങ്ങൾ ഇടവിടാതെ ചോദിക്കും.
അപ്പോൾ ഞാൻ ചോദിച്ചു, “നിന്നെ ഞാൻ അഭിനയിപ്പിക്കട്ടെ…”

ഒളിമ്പ്യൻ അന്തോണി ആദത്തിൽ മോഹൻലാലിനൊപ്പം ടോം (ഇടത്), രാക്കുയിലിൽ ടോം (വലത്)


“നിഷ്കളങ്കമായ ഒരു പ്രതികരണം അവന്റെ മുഖത്ത് കണ്ടു. ഇവനാള് കൊച്ച് പുലിക്കുട്ടി ആണല്ലോ എന്ന് തോന്നി. അങ്ങനെയായിരുന്നു, ഒളിമ്പ്യനിലെ ‘ചക്കതൊമ്മൻ ‘.
പഠിച്ച് വക്കീലാകാനും ഡോക്ടറാകാനും എഞ്ചിനീയറാകാനും കിട്ടിയ അവസരങ്ങൾ അവൻ പിൻതുടർന്നില്ല. പകരം, എനിക്ക് നടനാകണം എന്ന അടങ്ങാത്ത ദാഹവുമായി നടന്നു. ഒരുപക്ഷേ, അതിന്റെ എളിയ സാക്ഷാത്കാരം ആയിരിക്കാം, മഴവിൽ മനോരമയിലെ ‘ രാക്കുയിൽ’ എന്ന പരമ്പരയിലെ റോയ് എന്ന പോലീസ് വേഷം. അത് കൃത്യമായി അവന്റെ അപ്പന്റെ പേര് കൂടിയാണ്. മാതാപിതാക്കളെ ധ്യാനിച്ചും ഗുരുക്കന്മാരെ വണങ്ങിയും മുന്നോട്ട് നടക്കൂ…. നിന്റെ ലക്ഷ്യങ്ങൾ നീ നേടട്ടെ,” എന്നാണ് ഭദ്രൻ കുറിച്ചത്.

രാക്കുയിലിൽ റോയ് അലക്സ് എന്ന കഥാപാത്രമായി റോൺസൻ വിൻസെന്റ് (ഇടത്), പകരക്കാരനായി എത്തിയ ടോം (വലത്)

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഹിറ്റ് സീരിയലായ രാക്കുയിലിൽ പോലീസ് ഓഫീസറായ റോയ് അലക്‌സ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് നടന്‍ റോണ്‍സന്‍ വിന്‍സെന്റ് ആയിരുന്നു. എന്നാല്‍ താൻ സീരിയലിൽ നിന്നും പിന്മാറിയതായി റോൺസൺ തന്നെ ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോഴിതാ, റോൺസണിന് പകരക്കാരനായാണ് ടോം എത്തുന്നത്.

Read more: രാക്കുയിൽ സീരിയലിൽനിന്നും പിന്മാറി; കാരണം വിശദീകരിച്ച് നടൻ റോൺസൺ വിൻസെന്റ്

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Director bhadran s nephew tom acting lead role in rakkuyil malayalam serial

Next Story
Uppum Mulakum: ഉപ്പും മുളകും കുടുംബത്തിലേക്ക് പുതിയ അതിഥി; മുടിയന്‍ ടെന്‍ഷനില്‍, ലെച്ചു ഹാപ്പിയാണ്uppum mulakum, uppum mulakum series latest episodes , ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma
The moderation of comments is automated and not cleared manually by malayalam.indianexpress.com