scorecardresearch
Latest News

ജീവിതത്തിൽ നിന്നും ഞാനയാളെ ഡിലീറ്റ് ചെയ്തു; മണിക്കുട്ടനെ കുറിച്ച് ഡിംപൽ

” ജീവിതം സിനിമയല്ല ഭായ്. എനിക്കയാളോട് സഹതാപമാണ് തോന്നുന്നത്. നമ്മൾ നമ്മളെ ഫൂളാക്കി ജീവിക്കുന്നതിൽ കുഴപ്പമില്ല, പക്ഷേ മറ്റുള്ളവരെ ഫൂളാക്കി ജീവിക്കുന്നത് അത് വേറൊരു മൈൻഡാണ്,” മണിക്കുട്ടനുമായുള്ള സൗഹൃദം അവസാനിപ്പിച്ചതിനെ കുറിച്ച് ഡിംപൽ

ജീവിതത്തിൽ നിന്നും ഞാനയാളെ ഡിലീറ്റ് ചെയ്തു; മണിക്കുട്ടനെ കുറിച്ച് ഡിംപൽ

ബിഗ് ബോസ് മലയാളം സീസൺ മൂന്നിൽ ഏറെ ആഘോഷിക്കപ്പെട്ട സൗഹൃദങ്ങളിൽ ഒന്നായിരുന്നു മണിക്കുട്ടനും ഡിംപൽ ബാലും തമ്മിലുള്ള ചങ്ങാത്തം. ഷോയ്ക്കിടയിൽ പരിചയപ്പെട്ട ഇരുവരും അധികം വൈകാതെ വലിയ കൂട്ടുകാരായി. നിരവധി സൗഹൃദനിമിഷങ്ങളും ഇവർ പ്രേക്ഷകർക്ക് സമ്മാനിച്ചു. ഷോയിൽ നിന്ന് ഇടയ്ക്ക് മണിക്കുട്ടൻ പുറത്തുപോയപ്പോൾ അതേറ്റവും വേദനിപ്പിച്ചത് ഡിംപലിനെ ആയിരുന്നു. പിന്നീട് മണിക്കുട്ടൻ തിരിച്ചെത്തിയപ്പോൾ ഏറ്റവും സന്തോഷിച്ചതും ഡിംപൽ തന്നെ. പിതാവിന്റെ മരണത്തെ തുടർന്ന് ഡിംപൽ ഷോ വിട്ട് പോയപ്പോൾ അത് മണിക്കുട്ടനെയും വല്ലാതെ ബാധിച്ചിരുന്നു. അങ്ങനെ നിരവധി സംഭവവികാസങ്ങളിലൂടെ സഞ്ചരിച്ച ആ ചങ്ങാത്തം ഏവരും ഉറ്റുനോക്കി കൊണ്ടിരുന്ന ഒന്നായിരുന്നു.

എന്നാൽ ഷോ കഴിഞ്ഞ് പുറത്തിറങ്ങിയതോടെ ആ സൗഹൃദത്തിൽ വിള്ളലുകൾ വീണുവെന്ന് വാർത്തകളുണ്ടായി. പക്ഷേ അതിനെ കുറിച്ച് മണിക്കുട്ടനോ ഡിംപലോ ഒരു പൊതുവേദിയിലും സംസാരിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ താനും മണിക്കുട്ടനും തമ്മിൽ പിരിഞ്ഞതിനെ കുറിച്ച് ഡിംപൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ഇന്ത്യ ഗ്ലിറ്റ്സിനു നൽകിയ അഭിമുഖത്തിനിടെയായിരുന്നു ഡിംപൽ ബിഗ് ബോസിനു ശേഷം മണിക്കുട്ടനും തനിക്കുമിടയിൽ സംഭവിച്ച കാര്യങ്ങളെ കുറിച്ച് സംസാരിച്ചത്. ബിഗ് ബോസിൽ ഡിംപലിന്റെ സഹമത്സരാർത്ഥികളായിരുന്നവരുടെ ചിത്രങ്ങൾ കാണിച്ച് അവരെ കുറിച്ച് സംസാരിക്കാൻ അവതാരക ആവശ്യപ്പെട്ടപ്പോഴാണ് മണിക്കുട്ടനെ കുറിച്ച് ഡിംപൽ മനസ്സു തുറന്നത്. മണിക്കുട്ടന്റെ ചിത്രം കാണിച്ചപ്പോൾ “ഓ മൈ ഗോഡ്” എന്നായിരുന്നു ഡിംപലിന്റെ ആദ്യ പ്രതികരണം.

“നമുക്കെല്ലാവർക്കും അഭിനയമറിയില്ല, പക്ഷേ ജീവിതത്തിൽ നമ്മളെല്ലാവരും ആർട്ടിസ്റ്റാണ്. പക്ഷേ ഇയാൾ എന്താണ്! ജീവിതം സിനിമയല്ല ഭായ്. എനിക്ക് സഹതാപമാണ് തോന്നുന്നത്, ഇങ്ങനെയുള്ള മനുഷ്യരോട്. നമ്മൾ നമ്മളെ ഫൂളാക്കി ജീവിക്കുന്നതിൽ കുഴപ്പമില്ല, പക്ഷേ മറ്റുള്ളവരെ ഫൂളാക്കി ജീവിക്കുന്നത് അത് വേറൊരു മൈൻഡാണ്. കമ്പ്യൂട്ടറിൽ നിന്നും നമ്മള്‍ ചിലതൊക്കെ ഡിലീറ്റ് ചെയ്താലും അത് റീസൈക്കിള്‍ ബിന്നില്‍ പോയി കിടക്കും, എന്നെ സംബന്ധിച്ച് ഈ മനുഷ്യൻ ആ റീസൈക്കിൾ ബിന്നിൽ നിന്നുപോലും ഞാൻ കളഞ്ഞയാളാണ്.”

“ജീവിതത്തിൽ നിന്നും കളഞ്ഞതാണല്ലേ?” എന്ന അവതാരകയുടെ ചോദ്യത്തിന് അതെ എന്നാണ് ഡിംപൽ മറുപടി പറഞ്ഞത്.

“എന്നെ സംബന്ധിച്ച് ഒരൊറ്റ ലൈനേയുള്ളൂ. എന്നെ കുറിച്ച് എന്ത് വേണമെങ്കിലും പറയാം, പക്ഷെ എന്റെ അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും കുറിച്ച് പറഞ്ഞാല്‍ അയാള്‍ക്ക് പിന്നെ നിലനില്‍പ് ഇല്ല,” ഡിംപൽ വ്യക്തമാക്കി.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Dimpal bhal explains what happened to her friendship with manikuttan