അമ്മ പോരാടാൻ പഠിപ്പിച്ചപ്പോൾ, പപ്പ പഠിപ്പിച്ചത് പാചകം; മാതൃദിനത്തിൽ വേറിട്ട കുറിപ്പുമായി ഡിംപൽ

മാതൃദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി ഡിംപൽ

Bigg Boss, dimpal bal, dimpal bal mothers day wishes, Bigg Boss dimpal bhal, Bigg Boss dimpal bal father passes away, Bigg Boss dimpal bhal father died, ഡിംപൽ ബാൽ, bigg boss malayalam season 3

Bigg Boss Malayalam Season 3: ബിഗ് ബോസ് മലയാളത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന മത്സരാർത്ഥിയാണ് ഡിംപൽ ഭാൽ. അച്ഛന്റെ മരണത്തെ തുടർന്ന് ബിഗ് ബോസ് വീടു വിട്ട് പുറത്തുപോയെങ്കിലും അധികം വൈകാതെ ഡിംപൽ തിരികെയെത്തുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ ഇപ്പോഴും.

ഇപ്പോഴിതാ, മാതൃദിനത്തിൽ ഡിംപൽ പങ്കുവച്ച കുറിപ്പാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.

“പപ്പ, മമ്മീ… നിങ്ങൾ രണ്ടുപേരും സ്പെഷലാണ്. അമ്മ ഞങ്ങളെ തിരിച്ച് പോരാടാൻ പഠിപ്പിച്ചപ്പോൾ, പപ്പ ഞങ്ങളെ റോട്ടിയുണ്ടാക്കാനാണ് പഠിപ്പിച്ചത്. എങ്ങനെ പ്രതിരോധിക്കണമെന്ന് മമ്മി പറഞ്ഞപ്പോൾ, എങ്ങനെ ഒരു വീടുണ്ടാക്കാം എന്നാണ് പപ്പ പഠിപ്പിച്ചത്. ഇന്ന് കാണുന്ന ഞങ്ങളെ വാർത്തെടുത്തത് നിങ്ങളാണ്. ഞങ്ങളെ സംബന്ധിച്ച് നിങ്ങൾ ഒന്നാണ്. അതുകൊണ്ട് പപ്പയ്ക്കും മമ്മിയ്ക്കും മദേഴ്സ് ഡേ ആശംസിക്കുന്നു. എപ്പോഴും മികച്ചവരായിരിക്കുന്നതിന് നന്ദി,” എന്നാണ് ഡിംപൽ കുറിക്കുന്നത്.

ഏപ്രിൽ 26നായിരുന്നു ഡിംപലിന്റെ പിതാവ് സത്യവീർ സിംഗ് ഭാൽ അന്തരിച്ചത്. ഉത്തർപ്രദേശ് സ്വദേശിയായ ഭാൽ രാജ്‌പുത് വംശജനാണ്. മലയാളിയായ മിനിയാണ് ഭാര്യ. തിങ്കൾ ഭാൽ, നയന എന്നിവരാണ് മറ്റു മക്കൾ. മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതയായ മുഖമാണ് സഹോദരി തിങ്കൾ ഭാലും.

Read more: ഡിംപൽ; മലയാളികൾ മകളായി നെഞ്ചിലേറ്റിയ പെൺകുട്ടി

അതേസമയം, ഈ ആഴ്ച ഡിംപൽ ബിഗ് ബോസ് ഹൗസിലേക്ക് തിരിച്ചെത്തുന്നു എന്ന രീതിയിലുള്ള വാർത്തകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കോവിഡ് ടെസ്റ്റ് ചെയ്ത ഡിംപലിന്റെ റിസൽറ്റ് നെഗറ്റീവ് ആയതിനെ തുടർന്ന് ഡിംപൽ ബിഗ് ബോസ് ഹൗസിലേക്ക് തിരികെയെത്തുകയാണെന്നും തിങ്കളാഴ്ചയിലെ എപ്പിസോഡ് മുതൽ ഡിംപലിനെ ഷോയിൽ വീണ്ടും കാണാമെന്നുമാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തെ കുറിച്ച് ചാനലോ ഡിംപലോ ഇതുവരെ ഔദ്യോഗികമായ സ്ഥിരീകരണം നൽകിയിട്ടില്ല.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Dimpal bhal bigg boss malayalam season 3 contestant mothers day wish

Next Story
Bigg Boss Malayalam Season 3 Latest Episode 08 May Highlights: ബിഗ് ബോസ്സിൽ സുഹൃത്തിന്റെ പ്രേതാനുഭവം പങ്കു വെയ്ക്കുന്ന മോഹൻലാൽ!Bigg Boss, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination
The moderation of comments is automated and not cleared manually by malayalam.indianexpress.com