Bigg Boss Malayalam Season 4: ബിഗ് ബോസ് നാലാം സീസണിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ജോഡികളാണ് ഡോക്ടർ റോബിനും ദിൽഷ പ്രസന്നനും. റോബിന് ദിൽഷയോടുള്ള ഇഷ്ടവും ഇരുവരുടെയും സൗഹൃദവുമൊക്കെ വീടിനകത്തും പുറത്തും ഏറെ ചർച്ച ചെയ്യപ്പെട്ട കാര്യമാണ്. ഒപ്പം, റോബിൻ- ബ്ലെസ്ലി- ദിൽഷ കൂട്ടുക്കെട്ടും ശ്രദ്ധ നേടിയിരുന്നു. റോബിനും ബ്ലെസ്ലിയ്ക്കും എപ്പോഴും സപ്പോർട്ടായി നിന്ന ദിൽഷ, ഇരുവർക്കും വേണ്ടി പരസ്യമായി വീടിനകത്ത് വാദിക്കുകയും ചെയ്തിരുന്നു.
റോബിൻ- റിയാസ് പ്രശ്നത്തിലും റോബിന്റെ വശം പിടിച്ച് റിയാസിനോടും ജാസ്മിനോടും തർക്കിക്കുന്ന ദിൽഷയെ ആണ് പ്രേക്ഷകർ കണ്ടത്. റോബിൻ റിയാസിനെ തല്ലിയതിനേക്കാളും പ്രശ്നമായി ദിൽഷ ഉയർത്തിപ്പിടിച്ചത്, റോബിൻ ഒളിച്ചിരുന്ന ബാത്റൂമിലേക്ക് ജാസ്മിൻ എയർഫ്രഷ്നർ അടിച്ചതാണ്. റോബിനെ അച്ചടക്ക നടപടിയുടെ ഭാഗമായി വീടിനകത്ത് നിന്ന് പുറത്താക്കിയതിലും വലിയ അതൃപ്തിയുള്ളയാൾ ദിൽഷയാണ്.
“ഈ വീടിനകത്ത് നിൽക്കാൻ ഏറ്റവും യോഗ്യതയുണ്ടെന്ന് ഞാൻ കരുതിയ ഒരു മത്സരാർത്ഥിയാണ് പുറത്തു പോയത്,” എന്നാണ് റോബിൻ പുറത്തുപോയ വിഷയത്തിൽ ദിൽഷ പ്രതികരിച്ചത്. റോബിൻ പുറത്താകാൻ കാരണക്കാരനായ റിയാസിനോട് അനാവശ്യമായ വാശിയും പകയും മനസ്സിൽ വച്ചാണ് ദിൽഷ ഇപ്പോൾ പെരുമാറുന്നത്. നമ്മുടെ ചങ്ങാതിയെ പുറത്താക്കിയവർക്ക് എതിരെ ഒന്നിച്ചു നിന്നു കളിക്കണം എന്ന് ദിൽഷ പലപ്പോഴും ബ്ലെസ്ലിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
“കുറേ വിഷമങ്ങളുണ്ട് എന്റെ മനസ്സിൽ. എന്റെ ബെസ്റ്റ് ഫ്രണ്ട് ചെയ്യാൻ വിട്ടുപോയ പല കാര്യങ്ങളും എനിക്കിവിടെ ചെയ്തു തീർക്കാനുണ്ട്. ഒരു ആണി ഞാൻ അടിക്കാൻ വച്ചിട്ടുണ്ട്. തിരിച്ചെടുക്കാൻ പറ്റാത്ത രീതിയിൽ ആ ആണി ഞാൻ അടിക്കും, ” എന്നാണ് റിയാസിനെ ഉദ്ദേശിച്ച് ബ്ലെസ്ലിയോട് കഴിഞ്ഞ ദിവസം ദിൽഷ പറഞ്ഞത്. എന്തായാലും റോബിൻ പുറത്തുപോയതോടെ ദിൽഷ പ്രതികാരദുർഗയായി തുടങ്ങിയെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. അതേസമയം, റോബിൻ ഫാൻസിന്റെ വോട്ട് നേടാനാണ് ദിൽഷയുടെ ശ്രമമെന്നാണ് മറ്റൊരു വിഭാഗം പ്രേക്ഷകർ വിലയിരുത്തുന്നത്. ഇതുവരെ റോബിന്റെ നിഴലായി നിന്ന് കളിച്ച ദിൽഷ ഇപ്പോഴാണ് കളത്തിലിറങ്ങി കളിക്കുന്നതെന്നും പ്രേക്ഷകർ പറയുന്നു.
Read more: എന്റെ രൂപം കണ്ടു നിങ്ങൾ തെറ്റിദ്ധരിച്ചതിനു ഞാനെന്തു ചെയ്യാനാ?; നോമിനേഷനിടെ റോൺസൺ