ബിഗ് ബോസ് മലയാളം സീസൺ നാലിലെ ശ്രദ്ധേയരായ മത്സരാർത്ഥികളാണ് റിയാസ് സലിമും ദിൽഷ പ്രസന്നനും. ദിൽഷ ടൈറ്റിൽ വിന്നറായപ്പോൾ റിയാസ് ആയിരുന്നു ഷോയുടെ സെക്കന്റ് റണ്ണറപ്പ്. ഷോയുടെ തുടക്കത്തിൽ പലപ്പോഴും ശത്രുതയോടെ പെരുമാറിയിരുന്ന റിയാസും ദിൽഷയും ഷോയ്ക്ക് ശേഷം നല്ല സുഹൃത്തുക്കളാണ്. പല ഷോകളിലും ഇരുവരും ഒന്നിച്ച് അതിഥികളായി എത്തുകയും ചെയ്തിട്ടുണ്ട്.
ദിൽഷയും റിയാസും തമ്മിലുള്ള ഒരു ഫോൺ കോളാണ് ഇപ്പോൾ വൈറലാവുന്നത്. ഒരു അഭിമുഖത്തിനിടെ ബിഗ് ബോസിൽ നിന്നും ലഭിച്ച സുഹൃത്തുക്കളിൽ ആരെയെങ്കിലും വിളിച്ച് പ്രാങ്ക് കോൾ ചെയ്യാൻ അവതാരക ആവശ്യപ്പെട്ടപ്പോൾ ദിൽഷ വിളിച്ചത് റിയാസിനെയായിരുന്നു.
ലൈവ് കോളിൽ റിയാസിനെ തന്റെ കല്യാണം ക്ഷണിക്കുകയാണ് ദിൽഷ. വരൻ രാഹുൽ ലണ്ടനിലാണ്, വിവാഹശേഷം താനും ലണ്ടനിലേക്ക് പോവും എന്നൊക്കെയാണ് ദിൽഷ പറയുന്നത്. എന്നാൽ വിവാഹവാർത്ത റിയാസ് വിശ്വസിക്കുന്നില്ല. അതോടെ പ്രാങ്ക് കോൾ ആണെന്ന് ദിൽഷ റിയാസിനോട് പറയുന്നു. വീഡിയോ ഇതിനകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു.