scorecardresearch

ധ്യാനും ആനിയും വിധി കർത്താക്കൾ; പാചകവും വാചകവുമായി കുക്ക് വിത്ത് കോമഡി റിയാലിറ്റി ഷോ

നടിയും ആർജെയുമായ മീര നന്ദനാണ് ഷോയുടെ അവതാരക

നടിയും ആർജെയുമായ മീര നന്ദനാണ് ഷോയുടെ അവതാരക

author-image
Television Desk
New Update
Cook with comedy, Cook with comedy reality show, Cook with comedy Dhyan Sreenivasan

സിനിമ ടെലിവിഷൻ താരങ്ങളും കേരളത്തിലെ പ്രമുഖ ഹാസ്യതാരങ്ങളും ഒന്നിക്കുന്ന കുക്കിംഗ് റിയാലിറ്റി ഷോ 'കുക്ക് വിത്ത് കോമഡി' ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. രണ്ടുപേരടങ്ങുന്ന ഏഴ് ടീമുകളാണ് ഈ ഷോയിൽ പങ്കെടുക്കുന്നത് . ഓരോ ടീമിലും ഒരു പ്രശസ്തതാരം മത്സരാർത്ഥിയായും സഹായിക്കുന്നതിന് ഒരു ഹാസ്യതാരവും ഉണ്ടാകും.

Advertisment

കുക്ക് വിത്ത് കോമഡിയുടെ വിധികർത്താക്കളായി എത്തുന്നത് നടനും സംവിധായകനും കൗണ്ടർ കിംഗുമായ ധ്യാൻ ശ്രീനിവാസനും മലയാളികളുടെ പ്രിയതാരം ആനിയുമാണ്‌. മീര നന്ദനാണ് ഷോയുടെ അവതാരക. കുക്ക് വിത്ത് കോമഡിയുടെ ലോഞ്ചിങ് എപ്പിസോഡിൽ മുഖ്യാതിഥിയായി എത്തുക ശസ്ത ചലച്ചിത്രതാരം അജു വർഗീസാണ്.

പാചകമേളയ്‌ക്കൊപ്പം വാചകമേളയുമായി എത്തുന്ന കുക്ക് വിത്ത് കോമഡിയുടെ ലോഞ്ച് എപ്പിസോഡ് ഏഷ്യാനെറ്റിൽ മെയ് 6, ശനിയാഴ്ച രാത്രി 7.30 നും തുടർന്ന് എല്ലാ ശനി, ഞായർ ദിവസങ്ങളിലും രാത്രി 8 മണിക്കും സംപ്രേക്ഷണം ചെയ്യുന്നു.

Advertisment
Dhyan Sreenivasan Asianet Reality Show

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: