scorecardresearch
Latest News

ദേവിക അമ്മയായി; സന്തോഷം പങ്കിട്ട് വിജയ് മാധവ്

നടിയും അവതാരകയുമായ ദേവിക നമ്പ്യാർക്കും സംഗീത സംവിധായകന്‍ വിജയ് മാധവിനും കുഞ്ഞു പിറന്നു

Devika Nambiar, Devika Nambiar kid, Devika Nambiar baby boy, Devika Nambiar photos, Devika Nambiar pregnancy

നടിയും അവതാരകയുമായ ദേവിക നമ്പ്യാർക്കും സംഗീത സംവിധായകന്‍ വിജയ് മാധവിനും കുഞ്ഞു പിറന്നു. വിജയ് തന്നെയാണ് ദേവിക അമ്മയായ സന്തോഷം ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്.

“ആദ്യത്തെ കണ്മണി ആൺകുട്ടിയാണ്. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും ഒരുപാട് സ്നേഹം നന്ദി,” വീഡിയോ ഷെയർ ചെയ്ത് വിജയ് കുറിച്ചു.

2022 ജനുവരി 22-ന് ഗുരുവായൂര്‍ അമ്പലത്തില്‍വെച്ചായിരുന്നു ഇരുവരുടേയും വിവാഹം. തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പാട്ട് വീഡിയോകളും കുക്കിംഗ് വീഡിയോയുമെല്ലാം ഷെയർ ചെയ്യാറുണ്ട് ഇരുവരും.

എം.എ.നസീര്‍ സംവിധാനം ചെയ്ത പരിണയത്തിലൂടെയാണ് ദേവിക സീരിയൽ ലോകത്ത് എത്തുന്നത്. ബാലാമണി, രാക്കുയിലിൽ തുടങ്ങിയ പരമ്പരകൾ ദേവികയ്ക്ക് മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ഏറെ സ്വീകാര്യത നൽകി. അഭിനയത്തിനു പുറമേ അവതാരകയായും ദേവിക തിളങ്ങിയിട്ടുണ്ട്.

കോമഡി ഫെസ്റ്റിവൽ, ചിരിമ സിനിമ തുടങ്ങി നിരവധി പരിപാടികളുടെ അവതാരകയായിരുന്നു.
മദ്യപാനം ആരോഗ്യത്തിന് ഹാനികരം, കളഭ മഴ, പറയാൻ ബാക്കിവച്ചത്, വസന്തത്തിന്റെ കനൽവഴികളിൽ, കട്ടപ്പനയിലെ ഋത്വിക്റോഷൻ തുടങ്ങി നിരവധി സിനിമകളിലും ദേവിക വേഷമിട്ടിട്ടുണ്ട്.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Devika nambiar and vijay madhav blessed with a baby boy