സീരിയൽ രംഗത്തും സിനിമകളിലും സ്റ്റേജ് ഷോകളിലുമൊക്കെ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന താരങ്ങളിലൊരാളാണ് ദേവി ചന്ദന. ഇപ്പോൾ സീരിയലുകളിൽ സജീവമാണ് ദേവി ചന്ദന. ‘പൗർണ്ണമിതിങ്കൾ’ എന്ന സീരിയലിൽ അഭിനയിക്കുകയാണ് ദേവി ചന്ദന ഇപ്പോൾ. സീരിയലിൽ ലൊക്കേഷനിൽ നിന്നുള്ള ചിത്രം പങ്കുവയ്ക്കുകയാണ് ദേവി ചന്ദന. വസന്തമല്ലികയെന്ന കഥാപാത്രത്തെയാണ് ദേവി ചന്ദന അവതരിപ്പിക്കുന്നത്.
Read more: മണവാട്ടിയായി രഞ്ജിനി; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Vasanthamallika from PAURNAMUTHINGAL
#AsianetPosted by Devi Chandana on Tuesday, November 10, 2020
മികച്ച നർത്തകി കൂടിയായ ദേവി ചന്ദന നൃത്ത വേദികളിലും സജീവമാണ്. കോമഡി- സ്റ്റേജ് പ്രോഗ്രാമുകളിലും സജീവസാന്നിധ്യമാണ് ദേവി. നരിമാൻ, രഹസ്യപൊലീസ്, ഭർത്താവ് ഉദ്യോഗം, തത്സമയം ഒരു പെൺകുട്ടി, വേഷം, തുടങ്ങിയ സിനിമകളിലും ദേവി ചന്ദന വേഷമിട്ടിരുന്നു. ഗായകനായ കിഷോർ വർമ്മയാണ് ദേവിയുടെ ഭർത്താവ്.
Read more: കുട്ടിക്കുറുമ്പുമായി വീണയുടെ അമ്പുച്ചൻ; ആശംസകളുമായി ആരാധകർ