scorecardresearch

ഉൾവലിഞ്ഞ ഒരു പാവം മനുഷ്യനായിരുന്നു; പുരുഷന്മാരുടെ മാനത്തിനും വിലയുണ്ട്: രേണു സുധി

Deepak death case: രേണു സുധിക്ക് പുറമെ ബിഗ് ബോസ് താരങ്ങളായ അക്ബർ ഖാനും ബിന്നി സെബാസ്റ്റിനുമെല്ലാം യുവതിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് എത്തിയിരുന്നു

Deepak death case: രേണു സുധിക്ക് പുറമെ ബിഗ് ബോസ് താരങ്ങളായ അക്ബർ ഖാനും ബിന്നി സെബാസ്റ്റിനുമെല്ലാം യുവതിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് എത്തിയിരുന്നു

author-image
Television Desk
New Update
Deepak Suicide Case Renu Sudhi

Deepak death case: ബസിൽ വെച്ച് ലൈംഗികാതിക്രമം കാണിച്ചു എന്ന് ആരോപിച്ചുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതിക്കെതിരെ വിമർശനങ്ങൾ ശക്തമാവുകയാണ്. ഈ സംഭവത്തിൽ പ്രതികരണവുമായി എത്തിയവരിൽ ബിഗ് ബോസ് താരമായ രേണു സുധിയും ഉണ്ട്. വൈറലാവാൻ വേണ്ടി ഒരാളുടെ ജീവനാണ് ഇല്ലാതാക്കിയത് എന്ന് രേണു സുധി ഓൺലൈൻ മാധ്യമങ്ങളോട് പറഞ്ഞു.

Advertisment

രേണു സുധിയുടെ പ്രതികരണം ഇങ്ങനെ, "അവര് വൈറലാവാൻ വേണ്ടി ഇങ്ങനെ ചെയ്ത് ഒരാളുടെ ജീവൻ കളഞ്ഞു. ആ സ്ത്രീ ചെയ്തത് തെറ്റായി പോയി. പുരുഷന്മാരുടെ മാനത്തിനും വിലയുണ്ട്. പുരുഷന്മാരുടെ ജീവനും വിലയുണ്ട്. അത് എല്ലാവരും മനസിലാക്കണം."

Also Read: "ദീപക്കിന്റേത് പോലെ ആരോപണം ബിഗ് ബോസിൽ എനിക്ക് നേരെയും വന്നു; അത്രയും ക്യാമറ ഉണ്ടായിട്ടും ഒരു സ്ത്രീക്ക് വ്യാജ ആരോപണം ഉന്നയിക്കാനായി"

"അദ്ദേഹം തെറ്റ് ചെയ്തിട്ടില്ല എന്നല്ലേ അദ്ദേഹത്തിന്റെ വീട്ടുകാരും സുഹൃത്തുക്കളുമൊക്കെ പറയുന്നത്. അദ്ദേഹം ഒരു ഉൾവലിഞ്ഞ ഒരു പാവം മനുഷ്യനാണ് എന്നാണ് ഞാൻ അറിഞ്ഞത്.  ഇതിന് മുൻപും ഇങ്ങനെ പല ആൾക്കാരുടേയും വിഡിയോ വന്നിട്ടുണ്ടല്ലോ. അതിൽ സ്ത്രീകൾക്ക് നേരെ മോശമായി പെരുമാറുന്നത് കണ്ടിട്ടുണ്ട്. എന്നാൽ ഈ വിഡിയോയിൽ അങ്ങനെയൊന്നും ഇല്ല. വൈറലാവാൻ വേണ്ടി അവർ ശ്രമിച്ചതായിരിക്കാം ഇത്. വ്യക്തമായ തെളിവില്ലാതെ റീച്ചിന് വേണ്ടി ഇങ്ങനെ ചെയ്ത് ഒരാളുടെ ജീവൻ കളഞ്ഞത് തെറ്റായി പോയി," രേണു സുധി പറഞ്ഞു. 

Also Read: "ഇനി എത്രയെത്ര ദീപക്കുമാർ വരും! യുവതിയുടെ ആ പുഞ്ചിരി കണ്ടില്ലേ; പെൺകുട്ടിയുടെ കാര്യം കള്ളത്തരമാണോ?"

കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ ദീപക് ആണ് സൈബർ ആക്രമണത്തെ തുടർന്ന് ജീവനൊടുക്കിയത്. സംഭവത്തിൽ പ്രതിയായ യുവതി ഒളിവിലായിരുന്നു. എന്നാൽ ബുധനാഴ്ച ഉച്ചയോടെ വടകരയിലെ ബന്ധുവിന്റെ വീട്ടിൽ നിന്ന് ഷിംജിതയെ പൊലീസ് അറസ്റ്റ് ചെയ്തു. ഷിംജിതയ്ക്കായി പൊലീസ് ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഷിംജിതയ്ക്ക് എതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 

Also Read: റീച്ച് കിട്ടാൻ കാണിച്ച തെമ്മാടിത്തരത്തിനു നീ അനുഭവിക്കും... ആ അമ്മയുടെ നെഞ്ച് പിളരുന്ന വാക്കുകൾ ആർക്കും സഹിക്കാനാകില്ല: സീമ. ജി നായർ

രേണു സുധിക്ക് പുറമെ ബിഗ് ബോസ് താരങ്ങളായ അക്ബർ ഖാനും ബിന്നി സെബാസ്റ്റിനുമെല്ലാം യുവതിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് എത്തിയിരുന്നു. ഒരു വിഷയം വന്നാൽ അത് ശരിയോ തെറ്റോ എന്നൊന്നും നോക്കാതെ ഒരാളെ വ്യക്തിഹത്യ ചെയ്യുന്ന സോഷ്യൽ മീഡിയയിലെ രീതി അവസാനിപ്പിക്കൂ എന്നാണ് ഇവർ ആവശ്യപ്പെടുന്നത്. 

Read More: ലൈം​ഗികാതിക്രമമെന്ന ആരോപണത്തെ തുടർന്ന് യുവാവിന്റെ ആത്മഹത്യ; യുവതിക്കെതിരെ നിയമനടപടിക്ക് കുടുംബം

Bigg Boss Cyber Attack

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: