/indian-express-malayalam/media/media_files/uploads/2021/03/deepa-jayan.jpg)
നിരവധി സീരിയലുകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടിയാണ് ദീപ ജയൻ. 'സ്ത്രീധനം' സീരിയലിലെ പ്രേമ എന്ന കഥാപാത്രമാണ് ദീപയുടേതായി ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്ന പ്രധാന കഥാപാത്രം. മലയാള ടെലി സീരിയലുകൾക്ക് ഒരിടവേള കൊടുത്ത് താരം അന്യഭാഷ സീരിയലുകളിലേക്ക് പോയിരുന്നു. ലോക്ക്ഡൗൺ സമയത്തായിരുന്നു വീണ്ടും മലയാള ടെലിവിഷൻ രംഗത്തേക്ക് മടങ്ങി എത്തിയത്.
'നാമം ജപിക്കുന്ന വീട്' എന്ന പരമ്പരയിലൂടെയാണ് ദീപ മലയാള സീരിയലുകളിലേക്ക് തിരികെയെത്തിയത്. നന്ദന എന്ന കഥാപാത്രത്തെയാണ് ദീപ സീരിയലിൽ അവതരിപ്പിച്ചിരുന്നത്. എന്നാൽ വളരെ കുറച്ചു എപ്പിസോഡുകളിൽ മാത്രമേ പ്രേക്ഷകർക്ക് ദീപയെ കാണാനായുളളൂ. പിന്നീട് നന്ദനയായി വേഷമിട്ടത് മറ്റൊരു നടിയാണ്. അപ്പോൾ മുതൽ ദീപ സീരിയലിൽനിന്നും പിന്മാറിയതിന്റെ കാരണം തിരക്കി ആരാധകർ കമന്റിട്ടിരുന്നു.
സീരിയലിൽനിന്നും താൻ പിന്മാറിയതിന്റെ കാരണമെന്തെന്ന് ഇപ്പോൾ പറഞ്ഞിരിക്കുകയാണ് ദീപ. നാമം ജപിക്കുന്ന വീട് ഒഴിവാക്കി അല്ലേ ? എന്താണ് സംഭവിച്ചതെന്ന ആരാധകന്റെ ചോദ്യത്തിനാണ് ദീപ മറുപടി കൊടുത്തത്. "ഞാനായിട്ട് ഇറങ്ങിയതാണ്. വർക്ക് കംഫർട്ട് അല്ല ഒട്ടും. ജീവനും കൊണ്ടോടിയതാണ് ഞാൻ," ഇതായിരുന്നു ദീപയുടെ മറുപടി.
മനോജ് കുമാർ, ലാവണ്യ നായർ, സ്വാതി നിത്യാനന്ദ്, സാനിയ ബാബു, ശ്രീലത നമ്പൂതിരി തുടങ്ങിയവരാണ് നാമം ജപിക്കുന്ന വീട്ടിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.