Latest News

എന്തോ ഒത്തിരി ഇഷ്ടമാണ് ഈ മനുഷ്യനെ; പൊളി ഫിറോസിനെ പിന്തുണച്ച് ദയ അശ്വതി

എന്തുകൊണ്ട് പൊളി ഫിറോസ് തന്റെ ഇഷ്ടം കവർന്ന മത്സരാർത്ഥിയായി എന്നും ദയ കുറിക്കുന്നു

Bigg Boss Malayalam Season 3: ബിഗ് ബോസിന്റെ മൂന്നാം സീസൺ നടന്നുകൊണ്ടിരിക്കെ മത്സരാർത്ഥികളെ അഭിനന്ദിച്ചും പിന്തുണച്ചുമെല്ലാം നിരവധി പേരാണ് രംഗത്തു വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ, ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണിലൂടെ ശ്രദ്ധ കവർന്ന ദയ അശ്വതിയാണ് ഈ സീസണിലെ തന്റെ പ്രിയപ്പെട്ട മത്സരാർത്ഥി ആരെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. പൊളി ഫിറോസ് എന്ന പേരിൽ അറിയപ്പെടുന്ന ഫിറോസ് ഖാനാണ് ഈ സീസണിൽ തന്റെ ഫേവറേറ്റ് എന്നാണ് ദയ പറയുന്നത്.

എന്തുകൊണ്ട് പൊളി ഫിറോസും സജ്നയും തന്റെ ഇഷ്ടം കവർന്ന മത്സരാർത്ഥികളായി എന്നും ദയ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. മുഖത്തുനോക്കി കാര്യങ്ങൾ പറയേണ്ടവരോട് പറയേണ്ട പോലെ, ഒളിവും മറവുമില്ലാതെ പറയും, ആരോടും വ്യക്തിവൈരാഗ്യം കാത്തുസൂക്ഷിച്ച് നടക്കാറില്ല, സജ്നയും ഫിറോസും വന്നതിൽ പിന്നെയാണ് വീടിനകത്ത് ഒരു ചലനമുണ്ടായത് എന്നിങ്ങനെ പോവുന്നു ദയയുടെ കാരണങ്ങൾ.

അണ്ണൻ ഉയിർ ഉയിർ അണ്ണൻ

Posted by Daya Achu on Thursday, April 8, 2021

എന്തോ ഒത്തിരി ഇഷ്ട്ടം ആണ് ദേ ഈ മുതലിനെ

Posted by Daya Achu on Tuesday, March 23, 2021

വൈൽഡ് കാർഡ് എൻട്രിയിലൂടെ ബിഗ് ബോസ് മലയാളം സീസൺ രണ്ടിൽ ഇടം നേടിയ മത്സരാർത്ഥിയായിരുന്നു ദയ. സെലിബ്രിറ്റികളെ വിമർശിച്ചുകൊണ്ട് വീഡിയോകൾ പങ്കുവയ്ക്കുന്ന ദയ ബിഗ്ബോസിൽ എത്തുന്നതിനു മുൻപ് തന്നെ സോഷ്യൽ മീഡിയ സ്റ്റാറായിരുന്നു. ഏതാനും ചിത്രങ്ങളിൽ ജൂനിയർ ആർട്ടിസ്റ്റായും ദയ അശ്വതി അഭിനയിച്ചിട്ടുണ്ട്.

Read more: ബിഗ് ബോസ് താരം ദയ അശ്വതി വിവാഹിതയായി

Web Title: Daya aswathi reveals bigg boss malayalam season 3 favourite contestant

Next Story
സാരിയിൽ സുന്ദരിയായി ജൂഹി; ലെച്ചുവിനെ മിസ്സ് ചെയ്യുന്നുവെന്ന് ആരാധകർ
The moderation of comments is automated and not cleared manually by malayalam.indianexpress.com