‘ബിഗ് ബോസ്’ ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട ദയ അച്ചു വിവാഹിതയാകുന്നു. തന്റെ വിവാഹം ഉടൻ ഉണ്ടാകുമെന്ന് ദയ തന്നെയാണ് സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്. മലയാള സിനിമയിലെ സപ്പോർട്ടിങ് താരവും ബ്യൂട്ടീഷനുമായ ദയ ബിഗ് ബോസിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.
Read Also: പ്രണയത്തിനു പ്രായമില്ല; നെയ്‌മറിന്റെ അമ്മയുടെ പുതിയ ജീവിതപങ്കാളി ഇരുപത്തിരണ്ടുകാരൻ
ദയ അശ്വതിയുടെ ഫെയ്‌സ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
“എന്റെ അച്ഛന്റെ സ്ഥാനത്തുനിന്ന് എപ്പോഴും മാഷ് എന്റെ മനസ്സിൽ ഉണ്ടാവും,,,, എന്റെ വിവാഹം ഉടൻ ഉണ്ടാവും. വിവാഹത്തിന് മാഷിനെ ഞാൻ തീർച്ചയായും വിളിക്കും. മാഷ് വരും എന്ന് എനിക്ക് വിശ്വാസമുണ്ട്, മാഷ് ഒരു പിതാവിന്റെ സ്ഥാനത്ത് നിന്ന് നടത്തി തരണം.” ഫെയ്‌സ്ബുക്ക് പോസ്റ്റിൽ ദയ ‘മാഷ്’ എന്ന് അഭിസംബോധന ചെയ്‌തിരിക്കുന്നത് ബിഗ് ബോസിലെ തന്നെ മറ്റൊരു മത്സരാർഥിയായ രജിത് കുമാറിനെയാണെന്നാണ് സൂചന. ദയ പങ്കുവച്ച വീഡിയോയിൽ രജിത് കുമാറിനൊപ്പമുള്ള ചിത്രവും ഉണ്ട്.

ബിഗ് ബോസിൽ ഏറെ ചർച്ചയായ കാര്യമാണ് രജിത് കുമാറും ദയയും തമ്മിലുള്ള സൗഹൃദം. ബിഗ് ബോസ് വീട്ടിനുള്ളിൽ ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. എന്നാൽ, അവസാന എപ്പിസോഡുകൾ ആകുമ്പോഴേക്കും ഇരുവരും തമ്മിൽ അഭിപ്രായഭിന്നതകൾ ഉടലെടുത്തിരുന്നു.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ബിഗ് ബോസ് ഷോ നൂറ് എപ്പിസോഡുകൾ ആകുന്നതിനു മുൻപേ അവസാനിപ്പിക്കുകയായിരുന്നു.