scorecardresearch
Latest News

ബിഗ് ബോസ് വീടിന് പുറത്തെ ആദ്യ കൂടിക്കാഴ്ച; ഡെയ്‌സിയെ ചേർത്തുപിടിച്ച് അശ്വിൻ

കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ഡെയ്‌സിയും അശ്വിനും തങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്

ബിഗ് ബോസ് വീടിന് പുറത്തെ ആദ്യ കൂടിക്കാഴ്ച; ഡെയ്‌സിയെ ചേർത്തുപിടിച്ച് അശ്വിൻ

Bigg Boss: ബിഗ് ബോസ് മലയാളം സീസൺ 4 ആറാഴ്ചകൾ പിന്നിടുമ്പോൾ വീട്ടിൽ നിന്ന് പുറത്തുപോകുന്നവരുടെ എണ്ണവും കൂടുകയാണ്. 17 മത്സരാർത്ഥികളുമായി തുടങ്ങിയ ഷോയിൽ നിന്ന് വൈൽഡ് കാർഡ് എൻട്രിയായി എത്തിയ മണികണ്ഠൻ ആറ് പേർ ഇതിനോടകം പുറത്തായി കഴിഞ്ഞു. എന്നാൽ പുറത്തുപോയവർ പലരും അഭിമുഖങ്ങളിലൂടെ മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയിരുന്നെങ്കിലും ആരും തന്നെ പരസ്‌പരം കണ്ടുമുട്ടിയിരുന്നില്ല.

ഇപ്പോഴിതാ വീടിന് പുറത്തെ ആദ്യ കൂടിക്കാഴ്ച സംഭവിച്ചിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച വീട്ടിൽ നിന്ന് പുറത്തുപോയ ഡെയ്‌സിയും അതിനു മുൻപ് പോയ അശ്വിനുമാണ് കണ്ടുമുട്ടിയത്. തിരുവനന്തപുരത്ത് വെച്ചാണ് ഇരുവരും കണ്ടത്. ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്താകാൻ നേരം എല്ലാവരെയും പുറത്തിറങ്ങിയിട്ട് കാണാമെന്ന് പറഞ്ഞാണ് അശ്വിൻ പുറത്തുപോയത്. ഡെയ്‌സിയും ഇത് തന്നെയാണ് എല്ലാമത്സരാർത്ഥികളോടും പറഞ്ഞത്.

കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ഡെയ്‌സിയും അശ്വിനും തങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്. “മുത്താണ് ” എന്ന അടിക്കുറിപ്പോടെയാണ്‌ ഡെയ്‌സിയുമായുള്ള ചിത്രങ്ങൾ അശ്വിൻ പങ്കുവച്ചത്.

അതേസമയം, വീക്കെൻഡ് എപ്പിസോഡായ ഇന്ന് ആരാകും പുറത്തുപോകുക എന്ന ആകാംഷയിലാണ് ബിഗ് ബോസ് പ്രേക്ഷകർ. ഇന്നലെ റിയാസ് സലിം പുതിയ വൈൽഡ് കാർഡ് എൻട്രിയായി എത്തിയതോടെ ബിഗ് ബോസ് വീട്ടിലെ മത്സരാർത്ഥികൂടെ എണ്ണം 13 ആയിട്ടുണ്ട്. എവിക്ഷൻ ഉണ്ടാവുമോ അതോ വൈൽഡ് കാർഡ് എൻട്രി മാത്രമായി ഈ ആഴ്ച അവസാനിക്കുമോ എന്നെല്ലാം ഇന്ന് രാത്രി മോഹൻലാൽ വീക്കെൻഡ് എപ്പിസോഡിൽ എത്തുമ്പോൾ അറിയാം.

Also Read: Bigg Boss: ബിഗ് ബോസ് ഹൗസിലെ അടുത്ത വൈൽഡ് കാർഡ് നടി പാർവതിയുടെ സഹോദരനോ?

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Daisy david and aswin vijay meets at trivandrum after bigg boss malayalam season 4