മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതരായ താരങ്ങളാണ് ഡെയിൻ ഡേവിസും സുഹൈദ് കുക്കുവും. റിയാലിറ്റി ഷോകളിലൂടെയാണ് ഇരുവരും ശ്രദ്ധ നേടുന്നത്. കുക്കു നൃത്ത മേഖലയിൽ സജീവമാകുമ്പോൾ അവതാരകനായും നടനായും തിളങ്ങുകയാണ് ഡെയ്ൻ. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ‘ഉടൻ പണം’ എന്ന ഷോ ഇവർ ഒന്നിച്ച് അവതരിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു ഡെയിനിന്റെ സഹോദരൻ ഡാസിലിന്റെ വിവാഹം. ഒരുപാട് താരങ്ങൾ വിവാഹത്തോടനുബന്ധിച്ച് നടന്ന വിവാഹ റിസപ്‌ഷനായി എത്തിയിരുന്നു. കുക്കു, കുക്കുവിന്റെ ഭാര്യ ദീപ, മീനാക്ഷി രവീന്ദ്രൻ എന്നിവരെല്ലാം അതിഥികളായെത്തി.
പരിപാടിയ്ക്കിടെ ചേട്ടനു സമീപം നിന്ന് നൃത്തം ചെയ്യുന്ന ഡെയ്‌നിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ‘ഡെയ്‌ൻ ഇത്ര നന്നായി ഡാൻസ് കളിയ്ക്കുമായിരുന്നോ’ എന്നാണ് ആരാധകരുടെ ചോദ്യം. ഡെയ്‌ൻ മാത്രമല്ല കുക്കു, ദീപ, ഡെയ്‌നിന്റെ സഹോദരനും ഭാര്യയും അങ്ങനെ വേദിയിലുള്ള എല്ലാവരും നൃത്തം ചെയ്യുന്നുണ്ട്.
ഫാദർ വർഗീസ് ലാലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘ഋ’ ആണ് ഡെയ്‌ൻ അവസാനമായി അഭിനയിച്ച ചിത്രം. ജോസ് കെ മാനുവലിന്റെ തിരകഥയിൽ ഒരുങ്ങിയ ചിത്രത്തിൽ രഞ്ജി പണിക്കർ, വിദ്യ വിജയകുമാർ, രഞ്ജി പണിക്കർ, നയന എന്നിവരാണ് മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മീനാക്ഷിയും ഡെയ്‌നും അവതാരകരായി എത്തുന്ന ഗെയിം ഷോ ‘ഉടൻ പണം’ വിജയകരമായി തുടരുകയാണ്.