ബിഗ് ബോസ് അഞ്ചാം സീസണിലെ മത്സരാർത്ഥിയായിരുന്നു ശ്രീവദേവി എന്ന ദേവു. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരം വൈബർ ഗുഡ് ദേവു എന്ന പേരിലാണ് അറിയപ്പെടുന്നത്. ഹൗസിനകത്ത് മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാതിരുന്നതിനെ തുടർന്ന് പ്രേക്ഷകരുടെ വോട്ട് പ്രകാരം ദേവു പുറത്താവുകയും ചെയ്തു. ദേവു തന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിലൂടെ പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
തന്റെ ഇടം കയ്യിൽ ബിഗ് ബോസ് ഓർമ്മയ്ക്കായി ടാറ്റു അടിച്ചിരിക്കുകയാണ് ദേവു. ബിഗ് ബോസിന്റെ കണ്ണുകളാണ് ദേവു പച്ചകുത്തിയത്. പച്ചക്കുത്തുന്നതും അത് കഴിഞ്ഞുള്ള വീഡിയോയുമെല്ലാം ദേവു ഷെയർ ചെയ്തിട്ടുണ്ട്.
കണ്ണും തീയും ഒത്തു ചേർന്ന് വരുന്ന ചിത്രമാണ് ദേവു കുത്തിയത്. ബിഗ് ബോസ് അഞ്ചാം സീസണിന്റെ ടാക് ലൈൻ ‘ബാറ്റിൽ ഓഫ് ഓർജിനൽസ്, തീ പാറും’ എന്നാണ്. മത്സരാർത്ഥികളിലൊരാളായിരുന്ന മനീഷയും വീഡിയോയ്ക്ക് താഴെ കമന്റു ചെയ്തിട്ടുണ്ട്. ഡബിൾ എവിക്ഷനിലൂടെ ഇരുവരും ഒന്നിച്ചാണ് പുറത്തായത്.
ഹൗസിലെ മത്സരങ്ങളിലൊന്നും തന്നെ ശ്രീദേവിയെന്ന ദേവു സജീവമല്ല എന്ന കാരണത്താലാണ് നോമിനേഷനിൽ സഹമത്സരാർത്ഥികൾ ദേവുവിന്റെ പേരു പറഞ്ഞത്. ക്യാപ്റ്റൺസി ടാസ്ക്കിൽ വിജയിച്ച ദേവു വരും ആഴ്ച്ച വീട്ടിലെ ക്യാപ്റ്റണാകാനിരിക്കെയാണ് മടക്കം. തന്റെ ക്യാപ്റ്റൺസി ദേവു അനിയൻ മിഥുന് കൈമാറുകയും ചെയ്തിരുന്നു
സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറാണ് വൈബർ ഗുഡ് ദേവു എന്ന ശ്രീ ദേവി മേനോൻ. കണ്ടന്റ് ക്രിയേറ്റര്‍ എന്ന നിലകളിലും ശ്രദ്ധേയയാണ് ശ്രീദേവി. ഷോര്‍ട്ട് വീഡിയോകളിലൂടെയാണ് ദേവു സോഷ്യല്‍മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.