/indian-express-malayalam/media/media_files/uploads/2023/10/Pearle-Maaney.jpg)
Photo: Pearle Maaney | Instagram
സോഷ്യൽ മീഡിയയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് പേളി മാണി. ഇൻസ്റ്റഗ്രാം റീലുകളിലൂടെയും യൂട്യൂബ് വ്ളോഗുകളിലൂടെയുമെല്ലാം പ്രേക്ഷകരെ കയ്യിലെടുക്കുന്നതിൽ പേളി എപ്പോഴും മുൻപിലാണ്. ക്രിയേറ്റിവിറ്റി തുളുമ്പുന്ന പേളിയുടെ വ്ളോഗുകൾക്കും സരസമായ പേളിയുടെ സംസാരരീതിയ്ക്കുമൊക്കെ ഏറെ ആരാധകരുണ്ട്.
പേളി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഷാരൂഖിനൊപ്പം താനൊരു പരസ്യത്തിൽ അഭിനയിക്കാൻ പോവുന്നു എന്നാണ് വീഡിയോയിൽ പേളി പറയുന്നത്.
"ഞാനൊരു പരസ്യത്തിൽ അഭിനയിക്കാൻ പോവുകയാണ്. സാക്ഷാൽ ഷാരൂഖ് ഖാനൊപ്പം. വിശ്വസിക്കാൻ പറ്റുന്നില്ലല്ലേ, നിങ്ങളു തന്നെ നോക്കൂ," എന്ന് പറഞ്ഞ് ഒരു വീഡിയോ പരിചയപ്പെടുത്തുകയാണ് പേളി.
ഡാർക്ക് ഫാന്റസി ആഡ് വിത്ത് എസ് ആർ കെ എന്ന ക്യാമ്പെയ്ൻ പരിചയപ്പെടുത്തുകയാണ് പേളി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.