വീട് വാടക കൊടുക്കാൻ സാധിക്കുന്നില്ല, ഷൂട്ടിങ് തുടങ്ങാൻ അനുവാദം നൽകണം; മുഖ്യമന്ത്രിക്ക് കത്തയച്ച് ജിഷിൻ

സിനിമാ താരങ്ങളെപ്പോലെ വലിയ പ്രതിഫലം സീരിയൽ താരങ്ങൾക്ക് ലഭിക്കാറില്ലന്നും പുറമെ ഉള്ളവർ വിചാരിക്കുന്നത് പോലെ അതി സമ്പന്നതയിൽ ജീവിക്കുന്നവർ അല്ല നമ്മളെപ്പോലുള്ള കലാകാരന്മാരെന്നും ജിഷിൻ കത്തിൽ പറയുന്നു

ലോക്ക്ഡൗണിൽ സിനിമാ – സീരിയൽ ഷൂട്ടിങ്ങിന് നിയന്ത്രണം ഏർപ്പെടുത്തിയതോടെ അതിനെ ആശ്രയിച്ചു കഴിയുന്നവരെല്ലാം പ്രതിസന്ധിയിലായിരിക്കുകയാണ്. സിനിമാ മേഖലയിലുള്ളവരേക്കാൾ സീരിയലിലും ടെലിവിഷൻ പ്രൊഡക്ഷനിലും മറ്റും പ്രവർത്തിക്കുന്നവരെയാണ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കൂടുതലായി ബാധിച്ചിരിക്കുന്നത്. ദിവസ വേതനത്തിൽ ജോലി ചെയ്യുന്ന ഇത്തരക്കാരുടെ അവസ്ഥ ചൂണ്ടിക്കാണിച്ച് ഷൂട്ടിങ്ങിന് അനുമതി നല്കാൻ ആവശ്യപ്പെട്ട് കത്തയച്ചിരിക്കുകയാണ് സീരിയൽ നടനായ ജിഷിൻ.

സിനിമാ താരങ്ങളെപ്പോലെ വലിയ പ്രതിഫലം സീരിയൽ താരങ്ങൾക്ക് ലഭിക്കാറില്ലന്നും പുറമെ ഉള്ളവർ വിചാരിക്കുന്നത് പോലെ അതി സമ്പന്നതയിൽ ജീവിക്കുന്നവർ അല്ല നമ്മളെപ്പോലുള്ള കലാകാരന്മാരെന്നും ജിഷിൻ കത്തിൽ പറയുന്നു. ലോൺ അടക്കാനും, വീട്ടു വാടക കൊടുക്കാനും പണയം വെച്ച സ്വർണ്ണം ഇതുവരെ തിരിച്ചെടുക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഷൂട്ടിങ് തുടങ്ങാനുള്ള അനുമതി നൽകണമെന്നും ജിഷിൻ കത്തിൽ പറഞ്ഞു.

മുഖ്യമന്ത്രിക്ക് മെയിൽ മുഖേന അയച്ച കത്തിന്റെ ഉള്ളടക്കം ജിഷിൻ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. കത്തിന്റെ പൂർണ രൂപം:

“ഞാനൊരു സീരിയൽ ആർട്ടിസ്റ്റ് ആണ്. പേര് ജിഷിൻ മോഹൻ. എറണാകുളം ആണ് താമസം. എന്റെ ഭാര്യയും ഒരു സീരിയൽ ആർട്ടിസ്റ്റ് ആണ്. ഞങ്ങളുടെ ഏക വരുമാന മാർഗ്ഗം സീരിയൽ ആണ്. ഇത് ഞങ്ങളുടെ മാത്രം അവസ്ഥ അല്ല. ഞങ്ങളെപ്പോലുള്ള ഒട്ടനവധി കലാകാരന്മാരുടെ അവസ്ഥയാണ്. സിനിമാ താരങ്ങളെപ്പോലെ വലിയ പ്രതിഫലം സീരിയൽ താരങ്ങൾക്ക് ലഭിക്കാറില്ല . ദിവസവേതനം എന്ന് തന്നെ പറയാം. ഒന്നോ രണ്ടോ സീരിയൽ ചെയ്യുന്നുണ്ടെങ്കിൽ ആ വരുമാനം കൊണ്ട് കുടുംബം പുലർത്തുന്നവരാണ് ഭൂരിപക്ഷവും.

പുറമെ ഉള്ളവർ വിചാരിക്കുന്നത് പോലെ അതി സമ്പന്നതയിൽ ജീവിക്കുന്നവർ അല്ല നമ്മളെപ്പോലുള്ള കലാകാരന്മാർ. ഒരു മാസം ഷൂട്ടിനു പോയാൽ കിട്ടുന്ന വരുമാനം കൊണ്ടാണ് അടുത്ത മാസത്തെ വാടക, ലോണിന്റെ തവണകൾ, ഇവയെല്ലാം അടഞ്ഞു പോകുന്നത്. നീക്കിയിരുപ്പുകൾ ഒന്നും തന്നെ ഉണ്ടാകാറില്ല. ഒരു ലോക്ക് ഡൗണിനെ എങ്ങനെയൊക്കെയോ അഭിമുഖീകരിച്ചു. അന്ന് ലോൺ അടക്കാനും, വീട്ടു വാടക കൊടുക്കാനും പണയം വെച്ച സ്വർണ്ണം ഇതുവരെ തിരിച്ചെടുക്കാൻ സാധിച്ചില്ല. മുൻപോട്ടുള്ള ജീവിതം എങ്ങനെയായിരിക്കും എന്നോർത്ത് ഉറക്കമില്ലാതെ കുറേ രാത്രികൾ..

ഒരു സീരിയൽ കുടുംബം എന്ന് പറഞ്ഞാൽ ഞങ്ങൾ ആർട്ടിസ്റ്റുകൾ മാത്രമല്ല. പ്രൊഡ്യൂസർ, ഡയറക്ടർ, ക്യാമറാമാൻ തുടങ്ങി പ്രോഡക്ഷനിൽ ചായ കൊണ്ട് കൊടുക്കുന്ന പ്രൊഡക്ഷൻ ബോയ് വരെയുള്ളവരുടെ ജീവിതമാർഗ്ഗമാണ്. എല്ലാ തൊഴിൽ മേഖലയിലുള്ളവരും അവരവരുടെ വിഷമ ഘട്ടത്തിലൂടെ കടന്നു പോകുന്ന സമയമാണെന്ന് അറിയാം. എങ്കിലും ഞങ്ങളുടെ വിഷമങ്ങൾ അങ്ങയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് ഈ കത്ത്. ലോക്ക് ഡൗണിൽ ഇളവുകൾ ഏർപ്പെടുത്തി കോവിഡ് മാനദണ്ഡനങ്ങൾ പാലിച്ച് ഷൂട്ടിംഗ് പുനരാരംഭിക്കുവാൻ അനുവാദം നൽകണം എന്ന് അപേക്ഷിക്കുന്നു.”

Read Also: ബിഗ് ബോസ് 3 വിജയിയെ പ്രഖ്യാപിക്കാൻ കഴിയാതെ അരങ്ങൊഴിഞ്ഞു, മത്സരാർത്ഥികൾ തിങ്കളാഴ്ച കേരളത്തിലേക്ക്

സീരിയലിലൂടെയും ടിവി പരിപാടികളിലൂടെയും നിറസാന്നിധ്യമായി നിൽക്കുന്ന ജിഷിനും ഭാര്യ വരദയും, മകനും മലയാള സീരിയൽ പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട താരങ്ങളാണ്. സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരാണ് ഇവർക്കുള്ളത്. ജിഷിൻ പങ്കുവെച്ച പോസ്റ്റിന് ടെലിവിഷൻ മേഖലയിൽ നിന്നുമുള്ള നിരവധിപേർ കമന്റുകളുമായി എത്തിയിട്ടുണ്ട്.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Cine artist jishin requests cm to give permission for shooting

Next Story
ബിഗ് ബോസ് വിജയി ആര്? തീരുമാനം പ്രേക്ഷകരിലേക്ക്Big boss, ബിഗ് ബോസ്, Big Boss Malayalam Season 3, Big boss malayalam season 3 episode 1, bigg boss malayalam watch online, Big Boss Malayalam Season 3 live updates, Big Boss Malayalam live, Mohanlal, മോഹൻലാൽ, Mohanlal's Remuneration, Mohanlal's Remuneration for Bigg Boss, Mohanlal's Remuneration bigg boss season, Mohanlal bigg boss salary, മോഹൻലാൽ പ്രതിഫലം ബിഗ് ബോസ്, Bigg Boss Season 3 Episode 1, ബിഗ് ബോസ് മലയാളം സീസണ്‍ 3,Big boss 3, ബിഗ് ബോസ് 3, Bhagyalakshmi, noby marcose, noby marcose bigg boss, star magic noby marcose, star magic latest episode, Mohanalal Big Boss, Big Boss Malayalam Contestants, Big Boss Malayalam Season 3 Contestants
The moderation of comments is automated and not cleared manually by malayalam.indianexpress.com