Christmas 2022: ക്രിസ്മസ് കാലം ടെലിവിഷനെ സംബന്ധിച്ചും ഉത്സവകാലമാണ്. ക്രിസ്മസ് പ്രത്യേക പരിപാടികളും പുതുപുത്തൻ ചിത്രങ്ങളുമെല്ലാം ആഘോഷങ്ങൾക്ക് നിറപ്പകിട്ടേറാൻ എത്താറുണ്ട്. സൂപ്പർ ഹിറ്റ് ചലച്ചിത്രങ്ങളും പുതുമയാർന്നതും വ്യത്യസ്തവുമായ നിരവധി പരിപാടികളാണ് ഈ ക്രിസ്മസ് ദിനത്തിൽ ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്നത്.
ഡിസംബർ 25 ക്രിസ്മസ് ദിനത്തിൽ രാവിലെ 9.30നു ടോവിനോ തോമസ് നായകനായ ‘മിന്നൽ മുരളി’ സംപ്രേഷണം ചെയ്യും. ഉച്ചയ്ക്ക് 1 മണിക്ക് മോഹൻലാൽ, പൃഥ്വിരാജ്, ലാലു അലക്സ്, മീന, കല്യാണി പ്രിയദർശൻ തുടങ്ങി വൻതാരനിര അണിനിരന്ന മെഗാഹിറ്റ് ചലച്ചിത്രം ‘ബ്രോ ഡാഡി’, തുടർന്ന് സൂപ്പർ ഹിറ്റ് ചലച്ചിത്രങ്ങളുടെ വേൾഡ് പ്രീമിയർ ഷോയിൽ വൈകുന്നേരം 4.30നു ഫഹദ് ഫാസിൽ നായകനായ ‘മലയൻ കുഞ്ഞ്’, രാത്രി 7 മണിക്ക് കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്, രാത്രി 10 മണിക്ക് മഞ്ജു വാര്യർ, ബിജു മേനോൻ തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളായ ‘ലളിതം സുന്ദരം’ എന്നിവയും സംപ്രേഷണം ചെയ്യും.
ആഘോഷങ്ങളും മത്സരങ്ങളുമായി ജഡ്ജസിനും മത്സരാർത്ഥികൾക്കുമൊപ്പം ക്രിസ്മസ് കളറാക്കാൻ ബിഗ് ബോസ് ഫെയിം റംസാൻ എത്തുന്ന റിയാലിറ്റി ഷോ ഡാൻസിങ് സ്റ്റേഴ്സിന്റെ സ്പെഷ്യൽ എപ്പിസോഡ് ഡിസംബർ 24 നു രാത്രി 9 മണിക്ക് സംപ്രേക്ഷണം ചെയ്യും.
ന്യൂ ഇയർ പ്രത്യേക പരിപാടികളുടെ ഭാഗമായി പ്രശസ്തചലച്ചിത്ര പിന്നണി ഗായകൻ നരേഷ് അയ്യർ മുഖ്യാതിഥിയായി എത്തുന്ന സ്റ്റാർ സിങ്ങർ ജൂനിയർ സീസൺ 3 സ്പെഷ്യൽ എപ്പിസോഡ് ഡിസംബർ 31 , ജനുവരി 1 തീയതികളിൽ രാത്രി 7.30 നും ജഡ്ജസിനും മത്സരാത്ഥികൾക്കുമൊപ്പം ചലച്ചിത്രതാരം സാനിയ അയ്യപ്പൻ ന്യൂ ഇയർ ആഘോഷങ്ങൾക്കെത്തുന്ന ഡാൻസിങ് സ്റ്റാർസ് ഡിസംബർ 31 , ജനുവരി 1 തീയതികളിൽ രാത്രി 9 മണിക്കും തുടർന്ന് പ്രശസ്ത ചലച്ചിത്രതാരങ്ങളും സാങ്കേതികപ്രവർത്തകരും പങ്കെടുക്കുന്ന ചാറ്റ് ഷോയും ഉണ്ടായിരിക്കും. ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായി ഡിസംബർ 31, ജനുവരി 1 തീയതികളിൽ സൂപ്പർ ഹിറ്റ് സിനിമകളും സംപ്രേക്ഷണം ചെയ്യും.