Latest News

ഹരിതയുടെ സ്വപ്ന ഗൃഹത്തിലേക്കെത്തി ചെമ്പരത്തി സീരിയൽ താരങ്ങൾ; വീഡിയോ

വീടെന്ന സ്വപ്നം യാഥാർത്ഥ്യമായതിൽ ഒരുപാട് സന്തോഷമുണ്ടെന്നാണ് ഹരിത പറഞ്ഞത്

haritha nair, serial artist, ie malayalam

സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പരത്തി സീരിയലിലൂടെയാണ് ഹരിത നായർ ഏറെ ശ്രദ്ധിക്കപ്പെട്ടത്. മോഡലിങ് രംഗത്തുനിന്നാണ് ഹരിത മിനിസ്ക്രീനിലേക്ക് എത്തിയത്. വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയ സന്തോഷത്തിലാണ് ഹരിത. താരത്തിന്റെ സന്തോഷത്തിൽ പങ്കുചേരാൻ ചെമ്പരത്തി സീരിയൽ താരങ്ങളും എത്തിയിരുന്നു.

ഹരിതയുടെ വീടിന്റെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോഴുള്ള വീഡിയോ ചെമ്പരത്തി സീരിയലിലെ ആനന്ദ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റൈബിൻ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിട്ടുണ്ട്. ജനനി എന്നാണ് ഹരിത വീടിന് നൽകിയിരിക്കുന്ന പേര്.

വീടെന്ന സ്വപ്നം യാഥാർത്ഥ്യമായതിൽ ഒരുപാട് സന്തോഷമുണ്ടെന്നാണ് ഹരിത പറഞ്ഞത്. കുറേ വര്‍ഷങ്ങളുടെ സ്വപ്‌നമായിരുന്നു ഒരു വീട്. വലിയ വീട് വേണമെന്നൊന്നുമില്ലായിരുന്നു. നല്ല കാറ്റും വെളിച്ചവും കിട്ടുന്ന സ്ഥലമായിരിക്കണമെന്നും അത് സാധിച്ചുവെന്നും ഹരിത പറഞ്ഞു. മുംബൈയിലെ പരിമിതമായ സൗകര്യങ്ങളില്‍ ജീവിച്ചയാള്‍ക്ക് ഇത് സ്വര്‍ഗമാണെന്നായിരുന്നു സ്റ്റെബിന്‍ പറഞ്ഞത്.

Read More: 25 വർഷത്തെ കാത്തിരിപ്പാണ്, ഇപ്പോൾ ഞാനത് സാധിച്ചു; സന്തോഷം പങ്കിട്ട് ഹരിത

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Chembarathi serial stars in haritha nair new home

The moderation of comments is automated and not cleared manually by malayalam.indianexpress.com