മിനിസ്ക്രീനിൽ നിറയെ പ്രേക്ഷകരെ നേടിയെടുത്ത സീരിയലാണ് ചെമ്പരത്തി. സീം കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന സീരിയൽ വളരെ ചുരുങ്ങിയ സമയത്തിനുളളിലാണ് ഹിറ്റായത്. സീരിയലിലെ കഥാപാത്രങ്ങളായ അഖിലാണ്ഡേശ്വരിയും കല്യാണിയും ആനന്ദും ഒക്കെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ്.
സീരിയലിൽ അഖിലാണ്ഡേശ്വരിയുടെ മൂത്ത മകൻ ആനന്ദ് കൃഷ്ണനായി അഭിനയിക്കുന്നത് സ്റ്റെബിൻ ജേക്കബാണ്. മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരം കൂടിയാണ് സ്റ്റൈബിൻ. താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചൊരു ചിത്രമാണ് വൈറലായിരിക്കുന്നത്. ‘പ്രിയസഖി’ എന്ന അടിക്കുറിപ്പോടെയാണ് സ്റ്റൈബിൻ ചിത്രം ഷെയർ ചെയ്തത്. പെൺകുട്ടിയുടെ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല.
View this post on Instagram
ഞെട്ടിപ്പോയി എന്നാണ് പലരും ഫോട്ടോയ്ക്ക് നൽകിയിരിക്കുന്ന കമന്റ്. വിവാഹം കഴിഞ്ഞോയെന്ന് ചിലർ ചോദിച്ചിട്ടുണ്ട്. മറ്റു ചിലർ താരത്തിന് എല്ലാവിധ ആശംസകളും നേർന്നിട്ടുണ്ട്.
View this post on Instagram
View this post on Instagram
View this post on Instagram
നീർമാതളം എന്ന പരമ്പരയിലൂടെയാണ് സ്റ്റെബിൻ മിനിസ്ക്രീനിലെത്തിയത്. പൊലീസ് ഓഫീസറുടെ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. സ്റ്റൈബിന്റെ രണ്ടാമത്തെ സീരിയലാണ് ചെമ്പരത്തി. ഇന്റീരിയർ ഡിസൈനറാണ് സ്റ്റൈബിൻ. സ്വന്തമായി സ്ഥാപനം നടത്തി വരുന്നതിനിടെയാണ് സീരിയലിലേക്ക് എത്തിയത്.
Read More: ചെമ്പരത്തി സീരിയൽ താരം പ്രബിൻ വിവാഹിതനായി
ഏതാനും ദിവസങ്ങൾക്കു മുൻപ് ചെമ്പരത്തി സീരിയൽ താരം പ്രബിൻ വിവാഹിതനായിരുന്നു. സ്വാതിയാണ് വധു. തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ചെമ്പരത്തി സീരിയലിൽ അഖിലാണ്ഡേശ്വരിയുടെ ഇളയ മകൻ അരവിന്ദ് കൃഷ്ണനായിട്ടാണ് പ്രബിൻ അഭിനയിക്കുന്നത്.