Latest News
കോവിഡ് മരണം 40 ലക്ഷം കടന്നു; കൂടുതല്‍ ഇന്ത്യ, അമേരിക്ക, ബ്രസീല്‍ രാജ്യങ്ങളില്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം
സംവിധായകന്‍ സച്ചി ഓര്‍മയായിട്ട് ഒരു വര്‍ഷം

പ്രിയപ്പെട്ട പ്രണയകഥ; വിനീഷയോട് ചെമ്പരത്തി താരം സ്റ്റെബിൻ

ആ പ്രണയകഥയൊന്ന് പറയൂവെന്നായിരുന്നു ആരാധകർ ആവശ്യപ്പെട്ടത്

stebin jacob, serial artist, ie malayalam

ചെമ്പരത്തി സീരിയലിലെ ആനന്ദ് കൃഷ്ണൻ എന്ന കഥാപാത്രത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ തിളങ്ങി നിൽക്കുന്ന താരമാണ് സ്റ്റെബിൻ ജേക്കബ്. ഏതാനും മാസം മുൻപായിരുന്നു സ്റ്റെബിന്റെ വിവാഹം. ഡോ.വിനീഷയും സ്റ്റെബിനും തമ്മിലുളള വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

സോഷ്യൽ മീഡിയയിലും സജീവമാണ് സ്റ്റെബിൻ. തന്റെ പാചക പരീക്ഷണങ്ങളും പ്രിയതമയ്ക്കൊപ്പമുളള കൊച്ചു കൊച്ചു സന്തോഷങ്ങളും സ്റ്റെബിൻ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. താരം ഇപ്പോൾ പങ്കുവച്ചൊരു കുറിപ്പാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

Read More: കല്യാണിക്ക് സന്തോഷ നിമിഷം, കുടുംബത്തിനൊപ്പം ആഘോഷം

എനിക്കേറ്റവും പ്രിയപ്പെട്ട ഫെയറി ടെയില്‍ നമ്മുടെ പ്രണയകഥയാണെന്ന ക്യാപ്ഷനോടെ വിനീഷയ്ക്കൊപ്പമുളള ഫൊട്ടോയാണ് സ്റ്റെബിൻ പങ്കുവച്ചത്. ചിത്രം കണ്ടതോടെ കമന്റുകളുമായി ആരാധകരുമെത്തി. ആ പ്രണയകഥയൊന്ന് പറയൂവെന്നായിരുന്നു ആരാധകർ ആവശ്യപ്പെട്ടത്.

മിനിസ്ക്രീനിൽ നിറയെ പ്രേക്ഷകരെ നേടിയെടുത്ത സീരിയലാണ് ചെമ്പരത്തി. സീം കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന സീരിയൽ വളരെ ചുരുങ്ങിയ സമയത്തിനുളളിലാണ് ഹിറ്റായത്. സീരിയലിൽ അഖിലാണ്ഡേശ്വരിയുടെ മൂത്ത മകൻ ആനന്ദ് കൃഷ്ണനായി അഭിനയിക്കുന്നത് സ്റ്റെബിൻ ജേക്കബാണ്. മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരം കൂടിയാണ് സ്റ്റൈബിൻ.

നീർമാതളം എന്ന പരമ്പരയിലൂടെയാണ് സ്റ്റെബിൻ മിനിസ്ക്രീനിലെത്തിയത്. പൊലീസ് ഓഫീസറുടെ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. സ്റ്റൈബിന്റെ രണ്ടാമത്തെ സീരിയലാണ് ചെമ്പരത്തി. ഇന്റീരിയർ ഡിസൈനറാണ് സ്റ്റൈബിൻ. സ്വന്തമായി സ്ഥാപനം നടത്തി വരുന്നതിനിടെയാണ് സീരിയലിലേക്ക് എത്തിയത്.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Chembarathi serial fame stebin jacob photo with vineesha508487

Next Story
മമ്മൂട്ടിയുടെ ‘ദി പ്രീസ്റ്റ്’ ഏഷ്യാനെറ്റിൽThe Priest, The Priest asianet, The Priest asianet show time, The Priest Amazon Prime Video release date, The Priest malayalam movie, The Priest malayalam movie review, The Priest review, The Priest online review, The Priest malayalam movie online, The Priest watch online, The Priest movie download, Amazon Prime Video The Priest release, ദി പ്രീസ്റ്റ്, ദി പ്രീസ്റ്റ് റിവ്യൂ, The Priest mammootty, The Priest manju warrier, mammootty manju warrier movie
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express