ചെമ്പരത്തി സീരിയൽ താരം സ്റ്റെബിൻ ജേക്കബ് വിവാഹിതനായി

സീരിയലിൽ അഖിലാണ്ഡേശ്വരിയുടെ മൂത്ത മകൻ ആനന്ദ് കൃഷ്ണനായി അഭിനയിക്കുന്നത് സ്റ്റെബിൻ ജേക്കബാണ്

Chembarathi, ചെമ്പരത്തി, anand, ആനന്ദ് കൃഷ്ണൻ, stebin jacob, സ്റ്റെബിൻ ജേക്കബ്, stebin jacob marriage, ie malayalam, ഐഇ മലയാളം

ചെമ്പരത്തി സീരിയൽ താരം സ്റ്റെബിൻ ജേക്കബ് വിവാഹിതനായി. വിനീഷയാണ് വധു. കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചു നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഏതാനും ദിവസം മുൻപ് ‘പ്രിയസഖി’ എന്ന അടിക്കുറിപ്പോടെ സ്റ്റെബിൻ തന്റെ ഭാവി വധുവിന്റെ ചിത്രം ഷെയർ ചെയ്തിരുന്നു.

 

View this post on Instagram

 

A post shared by Ajmi Chinnuzz(@chembarathi_addict)

 

View this post on Instagram

 

A post shared by (@malayalamtelevisionnewss)

മിനിസ്ക്രീനിൽ നിറയെ പ്രേക്ഷകരെ നേടിയെടുത്ത സീരിയലാണ് ചെമ്പരത്തി. സീം കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന സീരിയൽ വളരെ ചുരുങ്ങിയ സമയത്തിനുളളിലാണ് ഹിറ്റായത്. സീരിയലിൽ അഖിലാണ്ഡേശ്വരിയുടെ മൂത്ത മകൻ ആനന്ദ് കൃഷ്ണനായി അഭിനയിക്കുന്നത് സ്റ്റെബിൻ ജേക്കബാണ്. മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരം കൂടിയാണ് സ്റ്റൈബിൻ.

 

View this post on Instagram

 

A post shared by Stebin Jacob (@actor_stebin)

നീർമാതളം എന്ന പരമ്പരയിലൂടെയാണ് സ്റ്റെബിൻ മിനിസ്ക്രീനിലെത്തിയത്. പൊലീസ് ഓഫീസറുടെ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. സ്റ്റൈബിന്റെ രണ്ടാമത്തെ സീരിയലാണ് ചെമ്പരത്തി. ഇന്റീരിയർ ഡിസൈനറാണ് സ്റ്റൈബിൻ. സ്വന്തമായി സ്ഥാപനം നടത്തി വരുന്നതിനിടെയാണ് സീരിയലിലേക്ക് എത്തിയത്.

Read More: ചെമ്പരത്തി സീരിയൽ താരം പ്രബിൻ വിവാഹിതനായി

ഏതാനും ദിവസങ്ങൾക്കു മുൻപ് ചെമ്പരത്തി സീരിയൽ താരം പ്രബിൻ വിവാഹിതനായിരുന്നു. സ്വാതിയാണ് വധു. തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ചെമ്പരത്തി സീരിയലിൽ അഖിലാണ്ഡേശ്വരിയുടെ ഇളയ മകൻ അരവിന്ദ് കൃഷ്ണനായിട്ടാണ് പ്രബിൻ അഭിനയിക്കുന്നത്.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Chembarathi serial fame stebin jacob marriage

Next Story
സീരിയൽ താരം മൃദുലയ്ക്ക് യുവയുടെ സർപ്രൈസ്; വീഡിയോ വൈറൽYuva krishna, യുവ കൃഷ്ണ, mridula vijay, മൃദുല വിജയ്, malayalam serial, serial artist, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com