ചെമ്പരത്തി സീരിയലിലൂടെ മിനി സ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അഭിനേത്രിയാണ് അമല ഗിരീഷൻ. താരത്തിന് ആരാധകരും ഒട്ടേറെയാണ്. കഴിഞ്ഞ കുറേ വർഷമായി അഭിനയരംഗത്ത് സജീവയാണ് അമല.
Read More: എന്റെ ഈ അവസ്ഥയിൽ ആരും സന്തോഷിക്കേണ്ട, ഞാൻ തിരിച്ചുവരും; പാടാത്ത പൈങ്കിളിയിലെ ദേവ
കഴിഞ്ഞ വർഷം ലോക്ക്ഡൗൺ സമയത്തായിരുന്നു അമലയും ഫ്രീലാൻസ് ക്യാമറമാനായ പ്രഭുവും തമ്മിലുളള വിവാഹം. പ്രണയ വിവാഹമായിരുന്നു. ഇപ്പോഴിതാ ഒന്നാം വിവാഹ വാർഷികം ആഘോഷിച്ചിരിക്കുകയാണ് ഇരുവരും. ആഘോഷ ചിത്രങ്ങൾ അമല തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്തിട്ടുണ്ട്.
സ്റ്റാർ വാർ യൂത്ത് കാർണിവെൽ എന്ന പ്രോഗ്രാമാണ് അമലയുടെ ജീവിതത്തിൽ വഴിത്തിരിവായത്. സ്പര്‍ശം എന്ന സീരിയലിലാണ് അമല ആദ്യം അഭിനയിച്ചത്. പിന്നീട് കാട്ടുകുരങ്ങ്, നീര്‍മാതളം, സൗഭാഗ്യവതി തുടങ്ങിയവയിലും അഭിനയിച്ചു. നീർമാതളത്തിലെ അഭിനയത്തിന് സംസ്ഥാന പുരസ്കാരം നേടി. ചെമ്പരത്തിയിലെ കല്യാണിയാണ് അമലയ്ക്ക് ഏറെ ആരാധകരെ നേടിക്കൊടുത്തത്.