Latest News

25 വർഷത്തെ കാത്തിരിപ്പാണ്, ഇപ്പോൾ ഞാനത് സാധിച്ചു; സന്തോഷം പങ്കിട്ട് ഹരിത

എന്റെ ഈ കഥ ഞാൻ പറയുന്നത് ആരുടെയും സഹതാപത്തിനോ സഹാനുഭൂതിക്കോ വേണ്ടിയല്ല

haritha nair, serial artist, ie malayalam

മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ സുപരിചിതയാണ് ഹരിത നായർ. സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പരത്തി സീരിയലിലൂടെയാണ് ഹരിത ഏറെ ശ്രദ്ധിക്കപ്പെട്ടത്. മോഡലിങ് രംഗത്തുനിന്നാണ് ഹരിത മിനിസ്ക്രീനിലേക്ക് എത്തിയത്. സോഷ്യൽ മീഡിയയിലും ആക്ടീവായ താരം ജീവിതത്തിലെ സന്തോഷ നിമിഷം ആരാധകരുമായി പങ്കിടുകയാണ്.

സ്വന്തമായൊരു വീട് ഉണ്ടായതിന്റെ സന്തോഷമാണ് ഹരിത പങ്കുവച്ചത്. 25 വർഷത്തെ കാത്തരിപ്പിനാണ് അവസാനമായതെന്ന് താരം പറയുന്നു. വീടിന്റെ ചിത്രങ്ങൾക്കൊപ്പം ഒരു കുറിപ്പും ഹരിത പങ്കുവച്ചിട്ടുണ്ട്.

”സ്വന്തമായൊരു വീട്ടില്‍ താമസിക്കുന്നതിന്റെ സുഖം 25 വർഷമായി അറിഞ്ഞിട്ടില്ല. 25 വര്‍ഷത്തോളമായി എന്റെ മാതാപിതാക്കള്‍ കഷ്ടപ്പെടുകയാണ്. 25 വര്‍ഷത്തോളം ഞങ്ങള്‍ വാടക വീട്ടിൽ കഴിഞ്ഞു. ഇതിനിടയിൽ പത്തോളം വീടുകള്‍ മാറി. പതിനൊന്നാമതൊരു വീട്ടിൽ താമസിക്കുന്നുണ്ടെങ്കിൽ അത് സ്വന്തം വീട് ആയിരിക്കുമെന്ന് ഞാന്‍ തീരുമാനിച്ചു. എനിക്കതിന് സാധിക്കുമെന്നും ഞാനത് ചെയ്യുമെന്നും എപ്പോഴും എന്നോടുതന്നെ പറഞ്ഞുകൊണ്ടിരുന്നു. ഇത്തവണ ഞാനത് ചെയ്തു.

ഞങ്ങളുടെ തലയ്ക്ക് മുകളില്‍ ഒരു മേല്‍ക്കൂരയായി. നമ്മളൊക്കെ വീട് എന്ന് വിളിക്കുന്ന ഒരു സ്ഥലം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ എന്റെ കൂട്ടുകാരുടെ വീടുകളില്‍ പോവുമ്പോള്‍ അവര്‍ക്ക് സ്വന്തമായൊരു ഒരു മുറി ഉണ്ടാവും. അതെന്നെ എപ്പോഴും സങ്കടപ്പെടുത്തി. ആ സമയത്ത് ഒരൊറ്റ മുറിയുള്ള വീട്ടിലാണ് ഞാൻ താമസിക്കുന്നത്.

എന്റെ ഈ കഥ ഞാൻ പറയുന്നത് ആരുടെയും സഹതാപത്തിനോ സഹാനുഭൂതിക്കോ വേണ്ടിയല്ല. അഭിമാനത്തോടെയും സന്തോഷത്തോടെയും ഞാന്‍ ചെയ്ത കാര്യം അറിയിക്കുകയാണ്. 23-ാം വയസില്‍ ഒരു കാര്‍ വാങ്ങി. 25 വയസില്‍ ഒരു വീടും നിർമ്മിച്ചു. ഇതുവരെ ഞാന്‍ നേടിയ എല്ലാത്തിനും അങ്ങേയറ്റം നന്ദിയുണ്ട്. എന്റെ വീട്ടിലേക്ക് എല്ലാവരെയും ക്ഷണിക്കുകയാണ്. ഇവിടുത്തെ ബാല്‍ക്കണിയില്‍ ഇരുന്ന് പുറത്തുള്ള കാഴ്ചകള്‍ കാണിക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്.”

സീരിയൽ താരങ്ങൾ അടക്കം നിരവധി പേർ ഹരിതയ്ക്ക് ആശംസകൾ നേർന്നിട്ടുണ്ട്.

Read More: യൂടൂബിൽ നിന്ന് കിട്ടുന്ന കോടികൾ എന്തുചെയ്യുന്നു? മറുപടിയുമായി ചെമ്പരത്തി താരം

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Chembarathi serial actress haritha nair new house photos

Next Story
Uppum Mulakum: ലച്ചുവിന് കല്യാണം; നെഞ്ച് തകര്‍ന്ന് ആരാധകര്‍, മുടക്കാന്‍ ഒരുങ്ങി മുടിയന്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com