‘ചെമ്പരത്തി’ സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് പ്രബിൻ. ഏതാനും ദിവസങ്ങൾക്കു മുൻപ് വിവാഹിതനാകാൻ പോകുന്നതായി പ്രബിൻ ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയിരുന്നു. ഭാവി വധുവിന്റെ ബാല്യകാല ചിത്രം പങ്കുവച്ചാണ് തന്റെ പ്രണയത്തെ കുറിച്ച് നടൻ മനസ്സ് തുറന്നത്.
Read More: ചെമ്പരത്തി സീരിയൽ താരം പ്രബിൻ വിവാഹിതനായി
”ഈ കുട്ടിയില്ലേ!!??ദേ ഈ ഫോട്ടോയിൽ ഉള്ള കുട്ടി!! ഈ കുട്ടിയെ ഞാൻ എന്റെ ജീവിത പങ്കാളിയാക്കാൻ തീരുമാനിച്ചിരിക്കാ. ഇപ്പോ ഈ കുട്ടി ഒരുപാട് വലുതായി കേട്ടോ. എന്നാലും എനിക്കിഷ്ടപ്പെട്ട ഫോട്ടോകൾ പോസ്റ്റ് ചെയ്തു എന്ന് മാത്രം. എന്താണെന്നോ എങ്ങനെയാണെന്നോ എന്ന ചോദ്യത്തിനേക്കാൾ ഞാൻ പ്രാധാന്യം കൊടുക്കേണ്ടത് ഇനിയങ്ങോട്ട്..!!!എന്ന പദത്തിനെ കുറിച്ചാണ്… എന്താവുമെന്നോ എങ്ങനെയാവുമെന്നോ എനിക്കറിയില്ല. പക്ഷെ എന്റെ സ്വപ്നത്തിലേക്കുള്ള യാത്രയിലേക്ക് ഈ കുട്ടിയും എന്റെ കൂടെ ഉണ്ടാവും….. നാളെ PBN എന്നൊരു ആക്ടർ വളരുന്തോറും ചേർത്തുപിടിക്കുന്നവരിൽ ഒരു മുഖ്യപങ്കു ഇവരുടേത് കൂടിയായിരിക്കും അതെനിക്കുറപ്പാണ്. എന്റെ ജീവിതത്തിലെ ഈ ഒരു പ്രധാനകാര്യം നിങ്ങളെയെല്ലാവരെയും അറിയിക്കണം എന്ന് എനിക്ക് തോന്നി.. കാരണം നിങ്ങൾ എല്ലാവരും എനിക്ക് ഇതുവരെ തന്ന സ്നേഹവും പ്രോത്സാഹനവും..എല്ലാം എനിക്ക് ദൈവതുല്യമാണ്. എന്റെ ജീവിതത്തിലെ സന്തോഷങ്ങൾക്കും പ്രചോദനങ്ങൾക്കും കാരണക്കാരായവരിൽ ഒരു വലിയ പങ്ക് അതു നിങ്ങളുടേതാണ്. അതുകൊണ്ട് തന്നെ എന്റെ എല്ലാ അമ്മമാരുടെയും ചേട്ടന്മാരുടെയും അനിയൻമാരുടെയും പെങ്ങമ്മാരുടെയും…………. നിങ്ങളെല്ലാവരുടെയും അനുഗ്രഹം എനിക്ക് വേണം,” ഇതായിരുന്നു ഫോട്ടോ ഷെയർ ചെയ്തുകൊണ്ട് പ്രബിൻ എഴുതിയത്.
View this post on Instagram
പെൺകുട്ടിയുടെ പേരോ മറ്റു വിവരങ്ങളോ പ്രബിൻ വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ തന്റെ ഭാവി വധുവിന്റെ ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് നടൻ. ‘ആ കുട്ടി വലുതായാൽ ഇങ്ങനെ ഇരിക്കും’ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
View this post on Instagram
നേരത്തെ ഭാവി വധുവിന്റ ബാല്യകാല ചിത്രം പങ്കുവച്ചപ്പോൾ തന്നെ നിരവധി പേർ പെൺകുട്ടിയുടെ ഇപ്പോഴത്തെ ചിത്രം ഷെയർ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആരാധകരുടെ അഭ്യർഥന കൂടി മാനിച്ചായിരിക്കാം പ്രബിൻ ഭാവി വധുവിനെ ഇപ്പോൾ പരിചയപ്പെടുത്തിയത്. നിരവധി പേർ പ്രബിന് ആശംസകൾ നേർന്നിട്ടുണ്ട്. ചിലർ പെൺകുട്ടിയുടെ പേര് എന്താണെന്ന് ചോദിച്ചിട്ടുണ്ട്. ആരാധകരുടെ ചോദ്യങ്ങൾക്കുളള മറുപടി പ്രബിൻ വരും ദിവസങ്ങളിൽ നൽകുമെന്നുതന്നെ കരുതാം.
വളരെ ചുരുങ്ങിയ സമയങ്ങൾക്കുളളിൽ തന്നെ മിനി സ്ക്രീനിൽ പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടനാണ് പ്രബിൻ. സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന ചെമ്പരത്തി സീരിയലിൽ അഖിലാണ്ഡേശ്വരിയുടെ ഇളയ മകൻ അരവിന്ദ് കൃഷ്ണനായിട്ടാണ് പ്രബിൻ അഭിനയിക്കുന്നത്.