Latest News

യൂടൂബിൽ നിന്ന് കിട്ടുന്ന കോടികൾ എന്തുചെയ്യുന്നു? മറുപടിയുമായി ചെമ്പരത്തി താരം

ഒരു ഫോണ്‍ ഇംഎം ഐയില്‍ എടുക്കാൻ നോക്കിയപ്പോള്‍ യൂട്യൂബില്‍ നിന്ന് നിനക്ക് കോടികള്‍ കിട്ടുന്നില്ലേ, പിന്നെന്തിനാണ് ഇംഎംഐ നോക്കുന്നതെന്നാണ് ഒരു സുഹൃത്ത് ചോദിച്ചത്

stebin jacob, serial actor, ie malayalam

ചെമ്പരത്തി സീരിയലിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് സ്റ്റെബിൻ ജേക്കബ്. സീരിയലിൽ ആനന്ദ് കൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് സ്റ്റെബിന്‍ അവതരിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെയും ലൈഫ് അണ്‍കട്ട് ബൈ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയും സ്റ്റെബിൻ തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. സ്റ്റെബിനൊപ്പം ഭാര്യ വിനീഷയും വിശേഷങ്ങൾ പങ്കിടാറുണ്ട്.

യൂട്യൂബിൽനിന്നും സ്റ്റെബിന് കോടികൾ ലഭിക്കുന്നതായി ചിലർ കരുതുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. യൂട്യബില്‍ നിന്നും ഞങ്ങള്‍ക്ക് കോടികള്‍ ലഭിക്കുന്നുണ്ടെന്നാണ് പലരും കരുതിയിട്ടുള്ളതെന്ന് സ്റ്റെബിൻ വീഡിയോയിൽ പറയുന്നു. വീട്ടിലുള്ളവർ പോലും ഇതേ ചോദ്യം ചോദിക്കുന്നുണ്ട്. ഒരു ഫോണ്‍ ഇംഎം ഐയില്‍ എടുക്കാൻ നോക്കിയപ്പോള്‍ യൂട്യൂബില്‍ നിന്ന് നിനക്ക് കോടികള്‍ കിട്ടുന്നില്ലേ, പിന്നെന്തിനാണ് ഇംഎംഐ നോക്കുന്നതെന്നാണ് ഒരു സുഹൃത്ത് ചോദിച്ചത്.

യൂട്യൂബില്‍ നിന്നും ഒരുപാട് വരുമാനം കിട്ടുന്നുണ്ടല്ലോ, സഹായിക്കാമോയെന്നൊക്കെ ചോദിച്ച് പലരും മെസ്സേജ് അയയ്ക്കുന്നുണ്ട്. യൂട്യൂബിൽ വീഡിയോസിന്റെ വ്യൂസിനും പരസ്യം കാണുന്നതിനെയുമൊക്കെ അനുസരിച്ചാണ് വരുമാനം കിട്ടുന്നത്. വീഡിയോ ചെയ്യുന്നതും എഡിറ്റ് ചെയ്യുന്നതുമെല്ലാം ഞങ്ങളാണ്. ചാനലിനായി മുടക്കിയ പൈസയുടെ പകുതി പോലും ഇതുവരെ തിരിച്ചുകിട്ടിയിട്ടില്ല. യൂട്യൂബ് ചാനലിനായി മാത്രം വര്‍ക്ക് ചെയ്യുന്നവരുണ്ട്, അവര്‍ക്ക് നന്നായി വരുമാനം കിട്ടാറുണ്ടെന്ന് സ്റ്റെബിൻ പറഞ്ഞു.

ഇന്‍സ്റ്റഗ്രാമിലെ ക്യുഎന്‍എയില്‍ യൂട്യൂബില്‍ നിന്നും കിട്ടുന്ന കോടികള്‍ എന്ത് ചെയ്യുന്നു എന്നൊരാൾ ചോദിച്ചു. അതിന് ഞാനൊരു ഉത്തരവും കൊടുത്തു. അതിത്രയും വലിയ പുകിലാവുമെന്ന് കരുതിയിരുന്നില്ലെന്നും സ്റ്റെബിൻ പറഞ്ഞു.

Read More: തങ്കച്ചന്റെ വിവാഹം ഉടൻ, പെൺകുട്ടിയെ താൻ കണ്ടിട്ടുണ്ടെന്ന് ലക്ഷ്മി നക്ഷത്ര

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Chembarathi fame stebin jacob talking about youtube revenue

Next Story
സീരിയൽ നടി ആലീസ് ക്രിസ്റ്റി വിവാഹിതയാകുന്നുAlice Christy Gomez, Alice Christy Gomez latest, Alice Christy Gomez wedding
The moderation of comments is automated and not cleared manually by malayalam.indianexpress.com