Chakkappazham Serial: കുടുംബ പ്രേക്ഷകരുടെ ഇഷ്ടം വളരെ പെട്ടെന്നു നേടിയെടുത്ത ഹാസ്യ പരമ്പരയാണ് ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം. അടുത്തിടെ പരമ്പരയിൽ നിന്നും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച എസ് പി ശ്രീകുമാർ, ശ്രുതി രജനീകാന്ത് എന്നിവർ പിന്മാറിയിരുന്നു. ഇപ്പോഴിതാ, ചക്കപ്പഴം കുടുംബത്തിലേക്ക് പുതിയൊരു അതിഥിയെത്തിയ സന്തോഷം പങ്കുവയ്ക്കുകയാണ് പരമ്പരയിൽ ലളിതയായി എത്തുന്ന സബീറ്റ ജോർജ്.
പരമ്പരയിൽ തന്റെ ഇളയ മകനായ സുമേഷിന് തുണയായി ഒരാൾ എത്തിയിരിക്കുന്നുവെന്നാണ് സബീറ്റ കുറിക്കുന്നത്. “അങ്ങനെ എന്റെ സുമേഷ് മോനും ഒരു തുണയായി. യഥാർത്ഥ ജീവിതത്തിൽ ഒരു മരുമകളെ വീട്ടിലേക്ക് കൈപിടിച്ചു കയറ്റാനുള്ള അവസരം എനിക്ക് ലഭിക്കില്ല, എന്റെ മകൻ സ്വർഗം പൂകിയതിൽ പിന്നെ,” എന്നാണ് സബീറ്റ കുറിക്കുന്നത്.
Read more: നീയെന്നെ തനിച്ചാക്കിയിട്ട് നാലുവർഷം; മകന്റെ ഓർമകളിൽ സബീറ്റ
പരമ്പരയുടെ തുടക്കം മുതൽ സുപ്രിയ എന്ന കഥാപാത്രത്തിന്റെ പേര് പ്രേക്ഷകർക്ക് സുപരിചിതമാണ്. സുമേഷ് എപ്പോഴും ഫോണിൽ സംസാരിക്കുന്ന സുപ്രിയ എന്ന കഥാപാത്രത്തെ ഒടുവിൽ സ്ക്രീനിലേക്ക് കൊണ്ടുവന്നിരിക്കുകയാണ് അണിയറപ്രവർത്തകർ. ജനുവരി 14നാണ് ഈ എപ്പിസോഡിന്റെ പ്രക്ഷേപണമെന്നും സബീറ്റ പറയുന്നു.